You are Here : Home / USA News

ഹൃദയത്തുടിപ്പുകള്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, December 08, 2013 12:41 hrs UTC

ഇരുണ്ട വെളിച്ചത്തില്‍ അപ്പു തന്റെ വീടിന്റെ ഉമ്മറത്തു ഏകനായി ഇരുന്നു. തികച്ചും ഏകാന്തത.പരിസരം പോലും ഉറങ്ങിയതുപോലെ. അവിടയും ഇവിടയും മിന്നാമിനുങ്ങുകള്‍ പറന്നു നടക്കുന്നു. ആകാശത്തു നക്ഷത്രങ്ങള്‍ മിന്നി ശോഭിക്കുന്നു.അപ്പുവിന്റെ ഏകാന്തതയില്‍ കാവല്‍ക്കാരന്‍ പോലെ അമ്പിളി അമ്മാവന്‍ ആകാശത്തു തെളിഞ്ഞു പ്രകാശിക്കുന്നു.നിശബ്ദതയുടെ നടുവില്‍ വവ്വാല്‍ കൂട്ടങ്ങളുടെ ചിറകടി ശബ്ദം. ആ ശബ്ദത്തിനും സംഗീതത്തിന്റെ മാധുര്യം ഉള്ളപോലെ. അപ്പുകുട്ടാ, മോനെ സമയം 9 കഴിഞ്ഞു.ഭക്ഷണം കഴിക്കേണ്ടെ. അമ്മയുടെ വിളി. അമ്മെ ഇതാ വരുന്നു. കുറെ നേരം കൂടി ആ ഏകാന്തത്തില്‍ ഇരിക്കുവാന്‍ തോന്നി.കഴിഞ്ഞ പോയ ബല്യകാലം. തനിക്കു ലഭിച്ച മാതൃ,പിതൃ സ്നേഹം. ജീവിതത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത സ്നേഹത്തില്‍ തനിക്കു അഹങ്കാരം ഉണ്ടോ?

 

മനസ്സിനോട് സ്വയം ചോദിച്ചു. ചോദിക്കുന്നതെല്ലാം വാങ്ങി തരുന്ന മാതാപിതാക്കള്‍.സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മയും, ചോദിക്കുന്നതെന്തും വാണ്ടി തരുന്ന അപ്പാവും..ഇതുപോലെ ഒരു ബാല്യകാലം ജീവിതം മറ്റാര്‍ക്കും ലഭിച്ചു കാണില്ല. വീണ്ടും അമ്മയുടെ വിളി. അപ്പു ഭക്ഷണം കഴിക്കുവാന്‍ ഊണ് മേശയില്‍ അമ്മയുടെ സമീപം ഇരുന്നു. ഇപ്പോഴും അമ്മ അപ്പുവിനു ഭക്ഷണം വാരി കൊടുക്കാറുണ്ട്. ഇന്ന് കഴിക്കുവാന്‍ വിശപ്പ്‌ തോന്നിയില്ല. അപ്പു ഭക്ഷണം പാതി കഴിച്ചു, തന്റെ കിടപ്പ് മുറിയിലേക്ക് നടന്നു. ഒരിക്കലും തോന്നാത്ത ചിന്തകള്‍ അപ്പുവിന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു. തന്റെ ജീവിതത്തില്‍ ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സൌഭാഗ്യങ്ങള്‍ എന്നും നിലനില്ക്കുമോ എന്ന് മനസ്സില്‍ ഒരു ആധി. ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതും, ഒരിക്കലും ചിന്തിക്കുവാന്‍ ആഗ്രഹിക്കത്തതുമായ എന്തൊക്കെയോ അപ്പുവിനെ അലട്ടികൊണ്ടിരുന്നു. കിടക്ക മുറിയില്‍ നിന്നും തന്റെ മാതാപിതാക്കളുടെ സമീപത്തേക്ക് വന്നു. എന്നും പതിവ് പോലെ കിടക്കുന്നതിനു മുന്‍പ് മാതാപിതാക്കള്ക്ക് കൊടുക്കാറുള്ള ചുംബനം തെറ്റിച്ചില്ല. ഗുഡ് നൈറ്റ്‌ പറഞ്ഞു കിടക്കയിലേക്ക് പോയി. കിടന്നിട്ടു ഉറക്കം വരുന്നില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്തൊക്കെയോ ചിന്തകള്‍ അപ്പുവിനെ വല്ലാതെ അലട്ടി.

 

 

 

ഏതോ ദുസൂചനയുടെ തുടക്കമാണോ ? സമയം 11 മണി കഴിഞ്ഞു. ഉറങ്ങുവാന്‍ ആകുന്നതു ശ്രമിച്ചു നോക്കി. കഴിയുന്നില്ല. പതികെ എഴുന്നേറ്റു ശബ്ദം ഉണ്ടാക്കാതെ ജനാല തുറന്നു വെളിയില്ക്ക് നോക്കി.ആകാശത്തു ശോഭിച്ചു നില്ക്കുന്ന ചന്ദ്രനെ അപ്പു സൂക്ഷിച്ചു നോക്കി.ശോഭിതമായ ചന്ദ്രനില്‍ കറുത്ത പുള്ളി പാടുകള്‍. കറുത്ത പുള്ളി പാടുകള്‍ മനുഷ്യ രൂപങ്ങളെ പോലെ അവനു തോന്നി.കുറെ കഴിഞ്ഞപ്പോള്‍ ആ മനുഷ്യ രൂപങ്ങള്‍ തന്നെ നോക്കി അട്ടഹസിക്കുന്നതുപോലെ അവനു തോന്നി. അവനു ഭയം തോന്നി. ജനാല അടച്ച് കുറ്റിയിട്ടു.അവന്‍ കിടക്കയിലേക്ക് നീങ്ങി.തന്റെ കഴുത്തില്‍ അണിഞ്ഞിരുന്ന ജപമാല എടുത്തു മാതാവിനോട് കരഞ്ഞു അപേക്ഷിച്ചു. തന്റെ മനസ്സില്‍ കുറെ നേരമായി അലട്ടികൊണ്ടിരിക്കുന്ന ചിന്തകള്‍ മാറ്റി കിട്ടുവാന്‍ വേണ്ടി. മാതാവ്‌ കനിഞ്ഞതയിരിക്കാം അപ്പു ഗാഡനിദ്രയിലേക്ക് മയങ്ങി. നേരം പരപരാ വെളുത്തു.സൂര്യ രശ്മികള്‍ ജനലിന്റെ മുകള്‍ പാളിയിലൂടെ അപ്പുവിന്റെ മുറിയിലേക്ക് കടന്നു വന്നു. അപ്പു ഉണര്ന്നിട്ടു വീണ്ടും കിടക്കയില്‍ കണ്ണുകള തുറന്നു കിടന്നു. ഇന്ന് ശനിയാഴ്ച ആല്ലേ? സ്കൂള്‍ ഇല്ലല്ലോ. വൈകിയാണ് ഉറങ്ങിയതെങ്കിലും, നല്ല ഉറക്കം തന്ന മാതാവിനോട് നന്ദി പറഞ്ഞു. അമ്മ രാവിലെ കാപ്പിയുമായി അപ്പുവിന്റെ മുറിയില്‍ എത്തി. ക്ലോക്കില്‍ സമയം നോക്കി.സമയം രാവിലെ 8 മണിയായല്ലോ? വീടിന്റെ പോര്‍ച്ചില്‍ ഒരു കാറ് വന്നതിന്റെ ശബ്ദം അപ്പു കെട്ടു. വീടിന്റെ ഉമ്മറത്തേക്ക് അവന്‍ ഓടി. ആരാണ് വന്നത്? ഫാദര്‍ ഡൊമനിക് ആണല്ലോ ! അപ്പുവിന്റെ എല്ലാ വിശേഷ ദിവസങ്ങളിലും എത്തി ചേരാറുള്ള ഫാദര്‍. സിറ്റിയിലുള്ള ഒരു അനാഥാലയത്തിന്റെ മാനേജര്‍.

 

 

അപ്പുവിന്റെ മാതാപിതാക്കള്‍ ഈ അനാഥാലയത്തിനു പണം വരി കോരി കൊടുക്കാറുണ്ട്.അതുകൊണ്ടായിരിക്കാം ഫാദറിനു അപ്പുവിനോട് കൂടുതല്‍ താല്പര്യം? അപ്പു കാറിനടുത്തേക്ക് ഓടി. ഫാദറിനെ കെട്ടിപിടിച്ചു ആശ്ലേഷിച്ചു. തിരികെ വീട്ടിനകത്തേക്ക് ഓടി മാതാപിതാക്കളെ ഫാദര്‍ വന്ന വിവരം അറിയിച്ചു. അപ്പുവിന്റെ മാതാപിതാക്കള്‍ ഫാദറിനെ സ്വീകരണ മുറിയിലേക്ക് കൊണ്ട് പോയി. ഫാദറിന്റെ വരവിന്റെ ഉദ്ദേശം അവര്ക്ക് പിടികിട്ടിയില്ല.പണത്തിന്റെ അത്യാവശ്യം വരുമ്പോള്‍ ഇങ്ങോട്ടാണ്‌ ഫാദര്‍ ഓടി വരാറുള്ളത്. അതായിരിക്കുമോ…? ഫാദര്‍ എല്ലാവരുടെയും കണ്ണുകളിലേക്കു മാറി മാറി നോക്കി.... ? ഒന്നും മിണ്ടാതെ കുറെ നേരം ഫാദര്‍ അവിടെ ഉപവിഷ്ട്ടനായി. എന്തോ രഹസ്യം തങ്ങളോടു പറയാനുണ്ടെന്ന് അവര്ക്ക് മനസ്സിലായി. അപ്പുവിനോട് കുറെ നേരത്തേക്ക് വെളിയില്‍ പോയി കളിക്കുവാന്‍ മാതാപിതാക്കള പറഞ്ഞു. ഫാദറിന്റെ ഇപ്പോഴത്തെ വരവിന്റെ ഉദ്ദേശം ആ മാതാപിതാക്കളെ അറിയിച്ചു. ഇരുവരുടെയും ചങ്കിലേക്ക്‌ എന്തോ തുളച്ചു കയറുന്നത് പോലെ തോന്നി. ഇരുവരും കുറെ നേരം കണ്ണില്‍ കണ്ണില്‍ നോക്കി ഇരുന്നു.

 

 

തങ്ങളുടെ അമൂല്യ നിധി കൈവിട്ടുപോകുമോ എന്നുള്ള ഭയം ഇരുവരുടെയും മനസ്സില്‍ അലതല്ലി. ഫാദറിന്റെ ഉദ്ദേശം സാധിച്ചു തരുവാന്‍ അവര്‍ വിസ്സമ്മതിച്ചു, മണിക്കൂറുകള്‍ എണ്ണ്‍പ്പെട്ടു കഴിഞ്ഞിട്ടുള്ള ഒരു ജീവന്റെ അന്ദ്യാഭിലാഷം സാധിച്ചു കൊടുക്കുമെന്നുള്ള വാശിയായി ഫാദറിനും. മണികൂര് നീണ്ടു നിന്ന മാനസീക സംഘര്‍ഷത്തിനു ശേഷം മാതാപിതാക്കള്‍ അപ്പുവിനെ ഫാദറിന്റെ കൂടെ കുറെ മണിക്കൂറുകള്‍ മാത്രം അയക്കുവാന്‍ തീരുമാനിച്ചു. ഫാദര്‍ അപ്പുവിനെയും കൂട്ടി സിറ്റിയിലെ ഒരു ആശുപത്രിയിലേക്ക് യാത്രയായി. ഐ സി യു വാര്‍ഡിലേക്ക് ഇരുവരും ഓടി. മരണം മുന്നില് നില്ക്കുമ്പോഴും ആരെയോ കാത്തു കിടക്കുന്ന ഒരു സ്ത്രീ ജന്മം. അപ്പു ഫാദറിനോട് രോഗിയായി കിടക്കുന്ന തള്ള ആരാണെന്നു ചോദിച്ചു.ഫാദര്‍ സ്ത്രീയുടെയും അപ്പുവിന്റെയും കണ്ണുകളിലേക്കു മാറി മാറി നോക്കി.കുമ്പസാര രഹസ്യം ഒരിക്കലും വെളിപ്പെടുത്തരുതെന്ന വ്യവസ്ഥ ഫാദര്‍ തെറ്റിച്ചു. 14 വര്ഷങ്ങള്ക്ക് മുമ്പ് പ്രസവിച്ച് കൈ കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിച്ചിട്ടു പോയ അപ്പുവിന്റെ അമ്മയെ ഫാദര്‍ ചൂണ്ടികാട്ടി. പൊട്ടികാരയുന്ന ആ അമ്മയുടെ മുഖത്തേക്ക് അവന്‍ നോക്കി. അവന്‍ ആ അമ്മയുടെ അടുത്തേക്ക് ചെന്നു. പൊട്ടി കരുയുന്ന അമ്മ തന്റെ മകനെ മാറോടു അണച്ചു. മാറി മാറി ചുംബിച്ചു, മാറോടു ചേര്‍ന്ന് കിടന്ന അപ്പുവിനു അമ്മയുടെ അവസാനത്തെ ഓരോ ഹൃദയത്തുടിപ്പുകളും വര്ഷങ്ങളുടെ ഒര്മ്മകലായി അവശേഷിച്ചു. (അപ്പുവിന്റെ ജീവിതത്തെ കലക്കി മറിച്ച സംഭവ ബഹുലമായ കഥ………രണ്ടാം ഭാഗമായി തുടരും)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.