You are Here : Home / USA News

മാര്‍ത്തോമാ ഡയോസിഷന്‍ സില്‍വര്‍ ജൂബിലി ഏഴ്‌ പ്രസിദ്ധീകരണങ്ങള്‍കൊണ്ട്‌ ധന്യമായി

Text Size  

Story Dated: Saturday, November 30, 2013 12:45 hrs UTC

ജോര്‍ജി വര്‍ഗീസ്‌

 

ന്യൂയോര്‍ക്ക്‌: ഭദ്രാസനപ്പിറവിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സ്‌മരണ നിലനിര്‍ത്തി, ഒരുവര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ വൈവിധ്യമാര്‍ന്ന ഏഴു പ്രസിദ്ധകരണങ്ങള്‍ പ്രകാശനം ചെയ്‌തു. അഭിവന്ദ്യ ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്തയാണ്‌ ഈ വിശിഷ്‌ട ഗ്രന്ഥങ്ങളുടെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്‌. ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ്‌ റവ ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ രചിച്ച "Churching the Diasphora, Dicipling the Families' എന്ന മഹദ്‌ ഗ്രന്ഥം വിദേശത്തു ജീവിക്കുന്ന ക്രസ്‌തീയ സമൂഹം അനുഭവിക്കുന്ന വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങളെ വിലയിരുത്തുന്നതാണ്‌. സഭാ പ്രതിനിധിമണ്‌ഡലത്തില്‍ വെച്ച്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രകാശനം ചെയ്‌ത ഈ പ്രസിദ്ധീകരണം ഡയോസിസിന്റെ ലിറ്ററേച്ചര്‍ സൊസൈറ്റി അമേരിക്കയില്‍ വിതരണം ചെയ്യും. ഡയോസിഷന്‍ സെക്രട്ടറി റവ.കെ.ഇ. ഗീവര്‍ഗീസ്‌ ചീഫ്‌ എഡിറ്ററായ അഞ്ച്‌ അംഗ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ചുമതലയില്‍ പ്രസിദ്ധീകരിച്ച 38 രചനകള്‍ അടങ്ങിയ ` Church: Journeying with Christ' എന്ന ജൂബിലി വ്യോളിയം ഭദ്രാസന കൗണ്‍സില്‍ അംഗം റവ ജയ്‌സണ്‍ തോമസ്‌ അഭിവന്ദ്യ മാര്‍ത്തോമാ മെത്രാപ്പോലീത്തയ്‌ക്ക്‌ നല്‍കി, മുന്‍ ഭദ്രാസന ട്രഷറര്‍ ഡോ. ജോണ്‍ ലിങ്കണ്‍ സ്വീകരിച്ച്‌ പ്രകാശനം ചെയ്‌തു. 12 വേദപുസ്‌തക പഠനങ്ങള്‍ അടങ്ങിയ ` Focus on the Word, Journeying with Crist എന്ന പഠന ഗ്രന്ഥം ഡോ. മാത്യു ടി. തോമസ്‌ ചീഫ്‌ എഡിറ്ററായി പ്രവര്‍ത്തിച്ച്‌ പ്രസിദ്ധീകരിച്ചതാണ്‌.

 

ഭദ്രാസന കൗണ്‍സില്‌ അംഗം റവ റോയി എ. തോമസ്‌, മെത്രാപ്പോലീത്തയ്‌ക്ക്‌ കോപ്പി നല്‍കി, ശ്രീ കുരുവിള ചെറിയാന്‍ സ്വീകരിച്ച്‌ പ്രകാശനം ചെയ്‌തു. അമേരിക്കന്‍ ഡയോസിസിന്റേയും ഇടവകയുടേയും രൂപവത്‌കരണത്തിലും വളര്‍ച്ചയിലും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെ സംഭാവനകളെ ക്രോഡീകരിച്ച്‌ കൊണ്ടുള്ള ` Diocesan JubileeMemoir' ഭദ്രാസന കൗണ്‍സില്‍ അംഗം വര്‍ഗീസ്‌ പി. വര്‍ഗീസ്‌ കണ്‍വീനറും ചീഫ്‌ എഡിറ്ററുമായി പ്രവര്‍ത്തിച്ച കമ്മിറ്റിയാണ്‌ പ്രസിദ്ധീകരിച്ചത്‌. ശ്രീ വര്‍ഗീസ്‌ പി. വര്‍ഗീസ്‌, ശ്രീ ജോണ്‍ ടൈറ്റസിനു കോപ്പി നല്‍കി മാര്‍ത്തോമാ മെത്രാപ്പോലീത്ത ഈ ഗ്രന്ഥം പ്രകാശനം ചെയ്‌തു. അമേരിക്കന്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേയും അംഗങ്ങളുടെ പേര്‌, വിലാസം, ഇമെയില്‍, ഫോണ്‍നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി തയാറിക്കിയ `Diocesan Directory', ഭദ്രാസന ട്രഷറര്‍ ചാക്കോ മാത്യു കണ്‍വീനറായി പ്രവര്‍ത്തിച്ച കമ്മിറ്റിയാണ്‌ പ്രസിദ്ധീകരിച്ചത്‌. അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ തയാറാക്കുന്ന ഈ ഡയറക്‌ടറി സില്‍വര്‍ജൂബിലി പ്രത്യേക പതിപ്പായാണ്‌ പുറത്തിറങ്ങുന്നത്‌.

 

 

ശ്രീ ടി.എ മാത്യുവില്‍ നിന്നും കോപ്പി മുന്‍ ട്രഷറര്‍ എം.കെ. തോമസ്‌ സ്വീകരിച്ച്‌ അഭിവന്ദ്യ മെത്രാപ്പോലീത്ത ഗ്രന്ഥം പ്രകാശനം ചെയ്‌തു. ഭദ്രാസനത്തിലെ നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്‌ത്യന്‍ എഡ്യൂക്കേഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ റവ വി.എം. മാത്യു കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുന്ന എഡിറ്റോറിയല്‍ കമ്മിറ്റി തയാറാക്കിയ `Ward for the day: Vol. 11'എന്ന പ്രതിദിന വേദപഠന ധ്യാന ഗ്രന്ഥം റവ വി.എം. മാത്യുവില്‍ നിന്നും ലിറ്ററേച്ചര്‍ സൊസൈറ്റി ട്രഷറര്‍ സി.വി. സൈമണ്‍കുട്ടി കോപ്പി സ്വീകരിച്ച്‌ ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രകാശനം ചെയ്‌തു. മാര്‍ത്തോമാ ഡയോസിസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ആന്‍ഡ്‌ യൂറോപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ `മാര്‍ത്തോമാ മെസഞ്ചര്‍' ആനുകാലിക രചനകളും സഭയുടേയും ഭദ്രാസനത്തിന്റേയും വാര്‍ത്തകളും ഉള്‍പ്പെടുത്തി മൂന്നു മാസത്തിലൊരിക്കലാണ്‌ പുറത്തിറക്കുന്നത്‌. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച ഡയസ്‌പോറ ഇഷ്യൂ ചീഫ്‌ എഡിറ്റര്‍ ഡോ. ഈപ്പന്‍ ഡാനിയേല്‍, ശ്രീ പി.ടി മാത്യുവിന്‌ നല്‌കി, മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രകാശനം ചെയ്‌തു. റവ. ജോജി കെ. മാത്യു ഈ പ്രസിദ്ധീകരണങ്ങളുടെ സംക്ഷിപ്‌ത രൂപം സമ്മേളനത്തില്‍ അവതരിപ്പിച്ച്‌ അഭിവന്ദ്യ ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്തയെ പ്രകാശനം ചെയ്യുവാനായി ക്ഷണിച്ചു. ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലിറ്ററേച്ചര്‍ സൊസൈറ്റിയില്‍നിന്നും പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.