You are Here : Home / USA News

കൂടപിറപ്പുകളെ സ്നേഹിക്കാന്‍ മറന്നു പോകുന്ന പ്രവാസികള്‍.

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, November 30, 2013 02:36 hrs UTC

പ്രവസി മലയാളികള്‍ എല്ലാ വിധത്തിലും മറ്റുള്ളവര്ക്ക് അഭിമാനം ആയി മാറിയിരിക്കുന്നു.പ്രവാസികളായ മലയാളികള്‍ എഴുപതു ശതമാനവും സമ്പത്തീകമായി നല്ല രീതിയിലാണ്‌ കഴിയുന്നത്‌. പ്രത്യേകിച്ചു അമേരിക്കയിലുള്ള മലയാളികള്‍.30% ശതമാനം മലയാളികള്‍ക്കും ഒന്നില്‍ കൂടുതല്‍ വീടുകള്‍ ഉള്ളവരാണ്. എന്നാല്‍ 80% പ്രവാസി മലയാളികളും സ്വന്തം കൂടപിറപ്പുകളെ സഹായിക്കാനും, സ്നേഹിക്കാനും മറന്നു പോകുന്നവരാണ്. സുഹൃത്തുക്കക്കളൊടൊപ്പം ചീട്ടു കളിക്കാനും, മദ്യം കഴിക്കാനും കെട്ടിടങ്ങള്‍ വാങ്ങാനും വേണ്ടി സംഘടനകള്‍ക്ക് പതിനായിരങ്ങള്‍ വരി കോരി കൊടുക്കുന്നവരാണ്‌ അഭിമാനികളായ പ്രവസി മലയാളികള്‍. പള്ളിക്കും സംഘടനക്കും വാരി കോരി കൊടുക്കുന്നതില്‍ തെറ്റില്ല.കൊടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ന് കൂണ് പോലെ മുളച്ചു കൊണ്ടിരിക്കുന്ന സംഘടനകളും, പ്രസ്ഥാനങ്ങളും കാണുമായിരുന്നില്ല. സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന പ്രവാസി സുഹൃത്തുക്കളോട് എനിക്ക് ബഹുമാനം ഉണ്ട് പക്ഷെ ഒരു നിമിഷം നിങ്ങളുടെ കൂടപിറപ്പുകളെ ഓര്‍ത്തിരുന്നുവെങ്കില്‍,. ഉടുതുണിക്ക് നിവൃത്തിയില്ലാതെ നിത്യ ചെലവു താങ്ങാന്‍ ത്രാണിയില്ലാതെ കഴിയുന്ന സ്വന്തം സഹോദരങ്ങളോട്, കൂടപിറപ്പുകളോട് അല്പ്പം ഔദാര്യം കാട്ടിയിരുന്നെങ്കില്‍ എത്ര എത്ര കുടുംബങ്ങള്‍ രക്ഷപെട്ടെനേം. കേരളത്തില്‍ എല്ലാവരും സമ്പത്തീകമായി വലിയ നിലയല്‍ ആണെന്നുള്ള പ്രവാസി സ്നേഹിതരുടെ ചിന്ത വെറും തെറ്റായിട്ടുള്ളതാണ്.

 

 

നാട്ടില്‍ കള്ളക്കടത്തുകാര്‍ക്കും, പെണ് വാണിഭക്കാര്‍ക്കും, രാഷ്ട്രീയക്കര്ക്കും ഒക്കെ കണക്കില്ലാത്ത പണമുണ്ടായിരിക്കാം. പ്രവാസികളുടെ നാട്ടിലുള്ള ധാരാളം കൂടപിറപ്പുകള്‍ വളരെയധികം സാമ്പത്തീക വിഷമതകള്‍ അനുഭാവിക്കുന്നതായി എനിക്കറിയാം. സംഘടനകളുടെയും, മത സ്ഥാപങ്ങളുടെയും നേതൃതം കൊടുത്തുകൊണ്ടിരിക്കുന്ന പല പ്രവാസികളുടെയും നാട്ടിലുള്ള കൂടപ്പിറപ്പുകളുടെ ജീവിതം അരക്ഷിതാവസ്തയിലാണെന്ന് പറഞ്ഞാല്‍ എന്നോട് വെറുപ്പുണ്ടാകരുത്.ഇതൊരു പകല്‍ പോലെ സത്യമായ കാര്യമാണ്. ഉള്ള കിടപ്പാടം വിറ്റു പെണ് കിടാങ്ങളെ വിവാഹ പന്തലിലേക്ക് ആനയിക്കുമ്പോള്‍ അടുത്ത വഴി എന്തെന്ന് പകച്ചു നില്ക്കുന്ന കുടുംബങ്ങള്‍…..? പഠിക്കാന്‍ അതി സമര്‍ദ്ധരായ മക്കളെ മുന്നോട്ടു പഠിപ്പിക്കുവാന്‍ നിവൃത്തിയില്ലാതെ ഇരുളടഞ്ഞ ഭാവിയുടെ വക്താക്കലാക്കി മാറ്റപ്പെടുന്ന ചെറുപ്പക്കാര്‍……..? അഞ്ചും ആരും പെണ് കിടാങ്ങളെ കെട്ടിച്ചു വിടാന്‍ നിവൃത്തിയില്ലാതെ സഹായത്തിനു വേണ്ടി കെഞ്ചുന്ന കുടുംബങ്ങള്‍………? മക്കളെ വളര്ത്തി വലുതാക്കി വിദേശത്തേക്ക് അയച്ചപ്പോള്‍ വാര്‍ദ്ധിക്കകാലത്ത് സ്നേഹം കൊതിച്ചുപോയ ഇപ്പോള്‍ അനാഥാലയത്തില്‍ അഭയം നേടിയിട്ടുള്ള മലയാളി സ്നേഹിതരുടെ മാതാപിതാക്കള്‍…….? സ്നേഹിക്കണോ, കരുതുവാണോ ആരോരും ഇല്ലാതെ ഒരു തുലാസില്‍ എന്നപോലെ ഭാവിയെ പ്പറ്റിയുള്ള ചിന്തകളുമായി കഴിയുന്നവര്‍…….? ഔദാര്യമനസ്സോടു സ്വന്തം കൂടപിറപ്പുകള്‍ക്കു വീട് വയ്ക്കാന്‍ പത്തു സെന്റു സ്ഥലം പോലും കൊടുക്കാത്ത ഏക്കറുകള്‍ ഭൂമി സ്വന്തമായിയിട്ടുള്ള പ്രവാസികള്‍........? നടപ്പാതയുക്ക് വേണ്ടി രണ്ടു സെന്റു സ്ഥലം വിട്ടു കൊടുക്കുവാന്‍ സന്‍ മനസ്സില്ലാതെ കോടതിയും,കേസുമായി മുന്നോട്ടു പോകുന്ന പ്രവാസി മലയാളികള്‍ .........? സ്വന്തം കൂടപിറപ്പുകളെ വിശ്വാസമില്ലാതെ അന്യരെ സ്വത്തു വകകള്‍ ഏല്‍പ്പിച്ചു, സകലതും കൈവിട്ടു പോയ എത്ര എത്ര പ്രവാസികളുടെ കഥകള്‍ ഇന്ന് അവശേഷിക്കുന്നു? ചെറു പ്രായത്തില്‍ ഒരു പാത്രത്തില്‍ നിന്നും വാരി കഴിച്ചു, ഒരു പായില്‍ കിടന്നുറങ്ങിയ സഹോദരങ്ങള്‍ വിദേശത്തു എത്തിയപ്പോള്‍ നാട്ടിലുള്ള സഹോദരങ്ങളെ എങ്ങനെ മറക്കാന്‍ കഴിയും? പത്തു മാസം വയിറ്റില്‍ ചുമന്നു ജന്മം കൊടുത്ത മാതാവിനെയും, മൂന്നു നേരത്തിനു വകയില്ലാതെ ഒരു നേരം കഴിച്ച് ഉടു തുണി മുറുക്കിയുടുത്തു ഇല്ലായ്മ ഒന്നും മക്കളെ അറിയിക്കാതെ വളര്ത്തി വലുതാക്കിയ പിതാവിനെയും അനാഥാലയത്തില്‍ താമസിപ്പിക്കുവാന്‍ എങ്ങനെ മനസ്സ് വരുന്നു? കഴിഞ്ഞ അവധികാലത്ത് ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ ഒരു കുടുംബത്തിലെ വൃദ്ധരായ മാതാപിതാക്കളെ കാണുവാന്‍ ഇടയായി.

 

 

അഞ്ചു ആണ്‍ മക്കള്‍ക്ക്‌ ജന്മം കൊടുത്തവര്‍. സുഖ സമുര്‍ദ്ധിയില്‍ അമേരിക്കയില്‍ കഴിയുന്ന അഞ്ചു മക്കള്‍. എല്ലാവര്ക്കും ഏതാണ്ട് അര മില്ല്യോന്‍ ഡോളര്‍ വില മതിക്കുന്ന വീടുകളുടെ ഉടമകള്‍. ഒരു വീട് പോരാഞ്ഞിട്ടു വീടുകള വാങ്ങി കൂട്ടി വാടകയ്ക്ക് കൊടുത്തിരിക്കുന്ന അമേരിക്കയിലെ ചെറു മുതലാളിമാര്‍. പക്ഷെ അവരുടെ മാതാപിതാക്കളുടെ സ്ഥിതി കണ്ടാല്‍ ആരുടേയും കണ്ണുകള്‍ നിറഞ്ഞു പോകും. ആരും നോക്കാനും, സ്നേഹിക്കാനും ഇല്ലാത്ത ആ വൃദ്ധ ദമ്പതികളെ നാട്ടുകാരുടെ സഹായത്താല്‍ ഒരു വൃദ്ധ സദനത്തിലേക്ക് മാറ്റി. അമേരിക്കയിലുള്ള മക്കള്‍ സുഖലോലുപരായി കഴിയുമ്പോള്‍ ജന്മം നല്കിയ മാതപിതാക്കള്‍ മറ്റുള്ളവരുടെ സഹായത്തിനു വേണ്ടി കൈകള്‍ നീട്ടുന്നു. എത്ര എത്ര ലജ്ജാകരമായ അവസ്ഥയാണിത്‌! വര്ദ്ധിക്യം എന്ന ജീവിതത്തിലെ അവസ്ഥയിലൂടെ ഈ മക്കളും കടന്നു പോകുമെന്ന് ഇന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. സ്വന്തം മാതാവിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍, മണ്ണിലേക്ക് മാറ്റപ്പെടുന്നതിന് മുമ്പ് ഒരു നോക്ക് കാണുവാന്‍,അന്ദ്യചുംബനം അര്പ്പിക്കുവാന്‍ പോകാതിരുന്ന ഒരു പ്രവാസി സംഘടന നേതാവിനെ എനിക്കറിയാം.മരണ വാര്ത്ത കേട്ടപ്പോള്‍ അദ്ദേഹം പ്രതീകരിച്ചത് ഇന്നനെയാണ്. ' തള്ളക്ക് മരിക്കാന്‍ കണ്ട സമയം, അസോസിയേഷന്റെ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ വേണമായിരുന്നുവോ?' ആ മാന്യന്‍ മാതാവിന്റെ മൃദുശരീരം കാണുവാന്‍ പോയില്ല. നൊന്തു പെറ്റ മാതാവിന്റെ, അപ്പനില്ലാത്തതിന്റെ സങ്കടം അറിയിക്കാതെ വളര്ത്തിയ ഏക മകന് അമ്മയേക്കാള്‍ കൂറ് സംഘടനകളോടും, അതിന്റെ സ്ഥാനമാങ്ങലോടുമായിരുന്നു. കഷ്ട്ടം എന്നല്ലാതെ എന്താണ് പറയുക? മറ്റൊരു സംഭവ കഥ. ഇരുപത്തി അഞ്ചില്‍ പരം വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന നാലു സഹോദരങ്ങളുടെ നാട്ടില താമസിക്കുന്ന സഹോദരനോട് കാട്ടുന്ന ക്രൂരത.

 

 

സാമ്പത്തീകമായി വളരെ ക്ഷീണത്തില്‍ കഴിയുന്ന നാട്ടിലെ ആ സഹോദരനു പ്ലസ്‌ 2 കഴിഞ്ഞു നില്‍ക്കുന്ന ഒരു മകന്‍ ഉണ്ടായിരുന്നു. പഠിക്കാന്‍ അതി സമൃദ്ധനായ അവനെ ഒരു എഞ്ചിനീയര്‍ ആക്കണമെന്നുള്ളതായിരുന്നു മരിച്ചുപോയ മകന്റെ മാതാവിന്റെ ആഗ്രഹം. കോളേജു അഡ്മിഷനു വേണ്ടി പല വാതിലുകളും മുട്ടി. എല്ലാവര്ക്കും വേണം ലക്ഷങ്ങള്‍.10 സെന്റു കിടപ്പാടം പണയം വച്ചും, മരിച്ചുപോയ മാതാവിന്റെ ആഭരണങ്ങള്‍ വിറ്റും ഒരു സീറ്റ്‌ തരപ്പെടുത്തി. ഹോസ്റല്‍ താമസത്തിനും,പഠനത്തിനു വേണ്ട ബുക്കിനും വേണ്ടി വിദേശത്തുള്ള പിതൃ സഹോദരങ്ങളോട് 30,000 രൂപ ആവശ്യപ്പെട്ടു. ആരും തന്നെ കൊടുത്തില്ല. ഒടുവില്‍ നില്‍ക്കകള്ളിയില്ലാതെ വന്നപ്പോള്‍.അമേരിക്കയിലുള്ള ഒരു സഹോദരന്റെ സ്ഥലത്ത് നിന്ന ഒരു തേക്ക് അദ്ദേഹത്തിന്റെ സമ്മതം വാങ്ങാതെ 35000 രൂപയ്ക്കു കച്ചവടം ആക്കി. എഷണിക്കരയ അയല്‍ വക്കകാര്‍ അമേരിക്കയില്‍ ഉള്ളവരെ വിവരം അറിയിച്ചു. കേട്ടപാടെ നാട്ടിലുള്ള സുഹൃത്തിന് 1000 ഡോളര്‍ അയച്ചുകൊടുത്തു സമ്മതം കൂടാതെ തേക്ക് വെട്ടിയ സഹോദരനെ അകത്ത് ആക്കുവാന്‍. കച്ചവടക്കാര്‍ വെട്ടിയിരുന്ന തേക്ക് പോലീസ തടഞ്ഞു. കൈ പറ്റിയ പണം തിരികെ കൊടുത്തു. ആ കുടുംബം ഇന്ന് വഴിയധാരമായി എന്ന് വേണം പറയാന്‍.എഞ്ചിനീയര്‍ ആകാന്‍ മോഹിച്ച ആ സമൃദ്ധനായ യുവാവ് ഇരുളടഞ്ഞ ഭാവിയുടെ വക്താവായി അവശേഷിക്കുന്നു. കൂടപിറപ്പുകള്‍ക്ക് പ്രവികളുടെ സമ്പാദ്യം മൊത്തം കൊടുക്കണമെന്നല്ല ഇതിന്റെ അര്ത്ഥം. സുഖ സൗകര്യങ്ങളില്‍ നാം ജീവിക്കുമ്പോള്‍ നമ്മുടെ നാട്ടിലുള്ള സഹോദരങ്ങളെ മറക്കരുത്.സംഘടനക്കും,പള്ളിക്കും വാരി കോരി കൊടുത്താല്‍ നമുക്കു പേര് കിട്ടും.അതെ സമയം നാട്ടിലുള്ള സഹോദരന് അവരുടെ ആവശ്യത്തിനു സഹായിച്ചാല്‍ പുണ്യം കിട്ടും. നമ്മുടെ സഹോദരങ്ങളൊന്നും നശിക്കുവാന്‍ ഇടയാവരുത്. അവരടെ ക്ലേശങ്ങളില്‍ നാം തുണയാവണം. ആവശ്യമുള്ളപ്പോള്‍ മാത്രമേ അവര്ക്ക് സഹായം വേണ്ടു. ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സ്വന്തം കൂടപിറപ്പുകളെ സഹായിക്കാന്‍ പവാസി മലയാളികള്‍ക്ക് നല്ല മനസ്സു ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.