You are Here : Home / USA News

പ്രവാസി പ്രശ്‌നങ്ങളില്‍ സംഘടനകള്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക: ഡോ. ജോസ് കാനാട്ട്

Text Size  

Story Dated: Wednesday, November 27, 2013 06:13 hrs UTC

ജോസ് മാത്യു പനച്ചിക്കല്‍ തിരുവനന്തപുരം: പ്രവാസി മലയാളികളുടെ നിരവധിയായ പ്രശ്‌നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുന്നതില്‍ സംഘടനകള്‍ കാണിക്കുന്ന അലംഭാവം പരിഹരിക്കാന്‍ തീവ്രശ്രമം ഉടന്‍ ഉണ്ടാകുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

 

വിദേശങ്ങളില്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന നിരവധി പീഡനങ്ങള്‍ അധികൃതരും സംഘടനകളും കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രശ്‌നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഇപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനോ, അവരെ സഹായിക്കാനോ ഈ രംഗത്തുള്ള സംഘടനകളും സജീവമായി ഇടപെടുന്നില്ല. പ്രവാസികള്‍ സംഘടിതരല്ലെന്നതാണ് അവഗണനയ്ക്ക് കാരണം. പ്രവാസികള്‍ സാമൂഹികമായി നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവാസി മലയാളി ഫെഡറേഷന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും ജോസ് കാനാട്ട് പറഞ്ഞു .

 

15 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററായി ഓസ്ട്രിയന്‍ പ്രവാസി പ്രവര്‍ത്തകനായ ജോസ് മാത്യു പനച്ചിക്കലിനെ യോഗം തെരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളുടെ ചുമതലയുള്ള പ്രതിനിധികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു. പ്രവാസി മലയാളി ഫെഡറേഷനുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു ാീയ :( കേരള ) 9747409309

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.