You are Here : Home / USA News

അഗസ്റ്റ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ ഏഴിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 27, 2013 11:32 hrs UTC

അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ ഏഴിന്‌ വൈകിട്ട്‌ 5 മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. വൈകിട്ട്‌ 5 മുതല്‍ 6 വരെ സോഷ്യല്‍ അവര്‍, 6 മുതല്‍ 9 വരെ ദൃശ്യ-ശ്രാവ്യ വിസ്‌മയങ്ങളുമായി കലാവിരുന്ന്‌, 9 മണിക്ക്‌ വിഭവസമൃദ്ധമായ സദ്യ എന്നിവ ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. എവന്‍സിലുള്ള പെര്‍ഫോമിങ്‌ ആര്‍ട്‌സ്‌ സെന്ററില്‍ വെച്ചാണ്‌ ഈവര്‍ഷത്തെ പരിപാടികള്‍ അരങ്ങേറുന്നത്‌. അഗസ്റ്റയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റിക്കുവേണ്ടി തോമസ്‌ ജോഷ്വാ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.