You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാ ഫോറം : സുരേഷ് - ഫീലിപ്പോസ് -സാജന്‍ നേതൃത്വം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, November 26, 2013 11:28 hrs UTC

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് പ്രദേശത്തെ മലയാള സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തന പന്ഥാവില്‍ വ്യാഴവട്ടപൂര്‍ണ്ണിമയിലേക്ക് പദമൂന്നുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുരേഷ് നായര്‍ ( ചെയര്‍മാന്‍), ഫീലിപ്പോസ് ചെറിയാന്‍ ( ജനറല്‍ സെക്രട്ടറി), സാജന്‍ വര്‍ഗീസ് (ട്രഷറാര്‍), ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് നടവയല്‍, അലക്‌സ് തോമസ്, ബെന്നി കൊട്ടാരം (വൈസ് ചെയര്‍മെന്‍),മനോജ് ലാമണ്ണില്‍ (സെക്രട്ടറി), സുനില്‍ ലാമണ്ണില്‍ (ജോയിന്റ് ട്രഷറാര്‍). ബോബീ ജേക്കബ് തിരഞ്ഞെടുപ്പിന് വരണാധികാരിയായി. സുരേഷ് നായര്‍; എന്‍ എസ് എസ് ഓഫ് പി ഏ വൈസ് പ്രസിഡന്റ്, ട്രഷറാര്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി സെക്രട്ടറി എന്നീ ചുമതലകളില്‍ സംഘാടക പാടവം തെളിയിച്ചിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ട്രഷറാറായിരുന്നു. ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റാണ്.

 

സാഹിത്യാസ്വാദനം ശീലമാക്കിയ ഭാഷാസ്‌നേഹിയാണ് സുരേഷ്. ഫീലിപ്പോസ് ചെറിയാന്‍ കോട്ടയം ബസേലിയോസ് കോളജില്‍ ലെക്ച്ചററും നൈജീരിയയില്‍ ടീച്ചേഴ്‌സ് ട്രൈനിങ്ങ് കോളജില്‍ അദ്ധ്യാപകനുമായിരുന്നു. ഫിലഡല്ഫിയ ഫ്രണ്ട്‌സ് ഓഫ്തിരുവല്ലാ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രഷറാര്‍, ജനറല്‍ സെക്രട്ടറി, ഫിലഡല്‍ഫിയാ മലങ്കര ഓര്‍ത്തഡോക്‌സ്സെന്റ് മേരീസ് കതീഡ്രലില്‍ ട്രഷറാര്‍, സെക്രട്ടറിഎന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫിലഡല്ഫിയ പമ്പാ പ്രസിഡന്റാണ്. സാജന്‍ വര്‍ഗീസ് ഫിലഡല്ഫിയ കോട്ടയം അസ്സോസിയേഷന്‍ ഭാരവാഹി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രഷറാര്‍, കേരളാ ഡേ ആഘോഷസമിതി ചെയര്‍മാന്‍ എന്നീ സംഘാടക തലങ്ങളില്‍ പരിചയസമ്പന്നനാണ്.

 

ഫിലഡല്‍ഫിയാ സെന്റ് പീറ്റേഴ്‌സ് ജാക്കോബൈറ്റ് ചര്‍ച്ചില്‍ ട്രഷറാറാണ്. സംഘടനകളെ ഒരുമിപ്പിച്ച് ഐക്യ തിരുവോണവും; കേരള ദിനാഘോഷവും; വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കലും; കേരളാ പാരമ്പര്യമുള്ള കലാ- സാഹിത്യ- സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തന കുതുകികളുടെ ആശയ സൗഹൃദവുമാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുഖ്യ അജണ്ഠയായിസ്വീകരിച്ചിരിക്കുന്നത്.മലയാള ചലച്ചിത്രസംഗീതത്തിലെ നാടന്‍ ശീലിന്റെ നറു നിലാവായകെ. രാഘവന്‍ മാസ്റ്ററിനും അനശ്വര കവി പി. ഭാസ്‌കരനും ആദരാഞ്ജലി അര്‍പ്പിച്ച്; ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിയും മലയാള സിനിമയുടെ സംഭാവനകളുംവിഷയമാക്കി; കേരളസംസ്ഥാന രൂപീകരണത്തിന്റെ 57-ാം വാര്‍ഷികോത്സവം എന്ന ആഹ്ലാദമായി കേരള ദിനം ആഘോഷിച്ച് ട്രൈസ്റ്റേറ്റ് കേരളാഫോറം 11 -ാം വര്‍ഷത്തില്‍ ചെയര്‍മാന്‍ കുര്യന്‍ രാജന്റെ നേതൃത്വത്തില്‍ മികവു നിലനിര്‍ത്തിയെന്ന് പൊതുയോഗം വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.