You are Here : Home / USA News

മാര്‍ക്ക്‌ കുടുംബ സംഗമവും പുതുവത്സരാഘോഷവും ജനുവരി 11-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 21, 2013 11:12 hrs UTC

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ വാര്‍ഷിക കുടുംബ സംഗമവും പുതുവര്‍ഷാഘോഷവും 2014 ജനുവരി 11-ന്‌ ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. വൈകുന്നേരം ആറുമണിക്ക്‌ ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി 11.30 വരെ തുടരുന്നതാണ്‌. ആഘോഷപരിപാടികള്‍ ആകര്‍ഷകമാക്കുവാന്‍ ഷിക്കാഗോയിലെ പ്രമുഖ ഓക്കസ്‌ട്ര ട്രൂപ്പിന്റെ ലൈവ്‌ ഗാനമേളയ്‌ക്കൊപ്പം പ്രശസ്‌ത ഡാന്‍സ്‌ സ്‌കൂളുകളില്‍ പരിശീലനം നേടിയ കുട്ടികളുടെ സംഘനൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

 

കുടുംബ സംഗമത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ പൊതുസമൂഹത്തിലേയും, ആരോഗ്യസംരക്ഷണ രംഗത്തേയും പ്രമുഖ വ്യക്തികളുടെ സാന്നിധ്യവുമുണ്ടാകും. സെപ്‌റ്റംബറില്‍ നടത്തപ്പെട്ട മാര്‍ക്ക്‌ ജനറല്‍ബോഡിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കറിയാക്കുട്ടി തോമസ്‌ പ്രസിഡന്റായുള്ള അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള മാര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ ഈ സമ്മേളനത്തില്‍ വെച്ച്‌ ചുമതല ഏറ്റെടുക്കും. മലയാളി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്കിടയിലെ സുഹൃദ്‌ബന്ധം ദൃഢപ്പെടുത്തുന്നതിനും തൊഴില്‍ ഉന്നതിയും, സുരക്ഷയും ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കുന്ന മാര്‍ക്കിന്‌ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവിഭാഗം റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടേയും പ്രശംസ നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.

 

സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഒരു സായാഹ്നം ആനന്ദപ്രദമാക്കുന്നതിനും, ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി പരിചയപ്പെടുന്നതിനും, ശുഷ്‌കിച്ചുവരുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച്‌ അറിയുന്നതിനും ഉത്തമ അവസരമാണ്‌ മാര്‍ക്ക്‌ കുടുംബസംഗമം. സമ്മേളനത്തിലേക്ക്‌ ഷിക്കാഗോയിലേയും ഇല്ലിനോയിസിലെ ഇതര സ്ഥലങ്ങളിലുള്ള മലയാളി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും പ്രസിഡന്റ്‌ ടോം കാലായിലും നിയുക്ത പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. സമ്മേളനത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ എന്റര്‍ടൈന്‍മെന്റ്‌ കോര്‍ഡിനേറ്റര്‍ ഷൈനി ഹരിദാസുമായും (630 290 7143), ടിക്കറ്റിനും കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ട്രഷറര്‍ ഫിലിപ്പ്‌ സ്റ്റീഫനുമായും (847 710 9274) ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.