You are Here : Home / USA News

കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ക്കും കുടുംബത്തിനും സംരക്ഷണം: ഫോമ ആന്റോ ആന്റണി എം.പിക്ക്‌ നിവേദനം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 21, 2013 11:11 hrs UTC

ഫിലാഡല്‍ഫിയ: കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്ന `പ്രോട്ടോകോള്‍ ബില്‍' നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ ആന്റോ ആന്റണി എം.പിയ്‌ക്ക്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു നിവേദനം സമര്‍പ്പിച്ചു. കേരളത്തിലെ ആശുപത്രികളില്‍ കയറിക്കഴിഞ്ഞാല്‍ ഏതുവിധത്തില്‍ തിരിച്ചുവരും എന്നുള്ളതിന്‌ ഒരു ഉറപ്പും ഇല്ലാത്ത കാലഘട്ടത്തില്‍ നാം എത്തിയിരിക്കുകയാണ്‌. ഡോക്‌ടര്‍മാര്‍ ദൈവത്തിനു സമാനരാണ്‌. എന്നാല്‍ കേരളത്തില്‍ അവരില്‍ നിന്ന്‌ സ്‌നേഹമായ ഒരു മറുപടി കിട്ടുമെന്ന്‌ വിചാരിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റില്ല. അതിനാലാണ്‌ ഇങ്ങനെയൊരു നിവേദനം നല്‍കുന്നതെന്ന്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു.

 

മനുഷ്യരാശിക്ക്‌ യാതൊരു വിലയും നല്‍കാത്ത ഒരു സംവിധാനമാണ്‌ നിലനില്‍ക്കുന്നത്‌. ഇതിനു മാറ്റം വന്നേ മതിയാകൂ. ആന്റോ ആന്റണി ഫിലാഡല്‍ഫിയയിലെ കോള്‍ട്ട്‌മാന്‍ അവന്യൂവിലുള്ള ഫോമയുടെ ഓഫീസ്‌ സന്ദര്‍ശിക്കുകയും, ഫോമയുടെ 2014-ല്‍ വാലി ഫോര്‍ജിലെ കാസിനോ റിസോര്‍ട്ടില്‍ വെച്ചു നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ പ്രാരംഭ നടപടികള്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ നിവേദനം ഏറ്റുവാങ്ങി. കണ്‍വന്‍ഷന്‌ എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു. 2014-ലെ കണ്‍വന്‍ഷനില്‍ സംബന്ധിക്കാമെന്ന്‌ അദ്ദേഹം ഭാരവാഹികള്‍ക്ക്‌ ഉറപ്പു നല്‍കി. നമ്മുടെ കേരളത്തിലുള്ള ആശുപത്രികള്‍ അവര്‍ ചെയ്യുന്ന തെറ്റുകളില്‍ യാതൊരു ഉത്തരവാദിത്വവും നിലവില്‍ ഏറ്റെടുക്കുന്നില്ല. തന്നെയുമല്ല ചോദിച്ചാല്‍ നല്ല ഒരുത്തരം പോലും ലഭിക്കുന്നില്ല. ഇതിന്‌ ഒരു മാറ്റം വരുത്തിയേ മതിയാകൂ-ജോര്‍ജ്‌ മാത്യു ചൂണ്ടിക്കാട്ടി. ഇത്തരം ഉത്തരവാദിത്വമില്ലായും നിസ്സഹകരണ മനോഭാവവും മൂലമുണ്ടാകുന്ന അത്യാഹിതങ്ങളുടെ ഉത്തരവാദിത്വം ആശുപത്രികളും ഡോക്‌ടര്‍മാരും ഏറ്റെടുത്തേ മതിയാകൂ.

 

അതിനുള്ള നിയമങ്ങള്‍ കൊണ്ടുവരണം. ആശുപത്രികളുടേയും ഡോക്‌ടര്‍മാരുടേയുംഇത്തരം പ്രവര്‍ത്തികള്‍കൊണ്ട്‌ രോഗികളുടെ ജീവിതം അപകടത്തിലായാല്‍ അവര്‍ അതിനു സമാധാനം പറയുകയും, അതുപോലെ അവരുടെ കുടുംബങ്ങള്‍ക്കു നഷ്‌ടപരിഹാരം നല്‍കുകയും വേണം. പ്രവാസികളായ നാം ഓരോരുത്തരും അവസാനകാലത്ത്‌ കുറച്ചു നാളെങ്കിലും സ്വന്തം നാട്ടില്‍ വന്ന്‌ താമസിക്കേണ്ടവരാണ്‌. പക്ഷെ നാട്ടിലെ ആശുപത്രികളും, ചികിത്സാ സമ്പ്രദായവും ഡോക്‌ടര്‍മാരും ഭീതിജനകമായ ഒരു അവസ്ഥ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒ.സി.ഐ കാര്‍ഡ്‌, വിസ സംബന്ധിച്ച്‌ പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുത്ത നിവേദനത്തിന്‌ കോപ്പിയും ആന്റോ ആന്റണി എംപിയ്‌ക്ക്‌ നല്‍കി. നേഴ്‌സുമാരുടെ ബോണ്ട്‌ സമ്പ്രദായത്തില്‍ ഇടപെട്ട്‌ അതിന്‌ വിടുതല്‍ ഉണ്ടാക്കാനുള്ള നിയമം ഉണ്ടാക്കുകയും, കൂടാതെ പാന്‍മസാല നിര്‍ത്തലാക്കാനുള്ള ബില്ലും ലോക്‌സഭയില്‍ കൊണ്ടുവന്നു. അങ്ങനെ വായിലെ കാന്‍സര്‍ മൂലം 18 കോടി ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നത്‌ തടയാനും സാധിച്ചു. കേരളമാണ്‌ ആദ്യമായി പാന്‍മസാല നിര്‍ത്തലാക്കിയ സംസ്ഥാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.