You are Here : Home / USA News

ഡാളസ് സിറ്റി വൈഡ് പ്രെയര്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം

Text Size  

Story Dated: Wednesday, April 29, 2020 01:28 hrs UTC

 
 
ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത്  മെട്രോപ്ലെക്‌സ് ഏരിയായിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ ഡാളസ് സിറ്റി വൈഡ് പ്രെയര്‍ ഫെലോഷിപ്പിന്‍റെ 2020, 2021 വര്‍ഷങ്ങളിലെ കോര്‍ഡിനേറ്ററായി  പാസ്റ്റര്‍ മാത്യൂ ശാമുവല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേറ്റ് കോര്‍ഡിനേറ്റെഴ്‌സായി പാസ്റ്റര്‍ ഫിനോയി ജോണ്‍സന്‍, പാസ്റ്റര്‍ സാലു ഡാനിയേല്‍ എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയുണ്ടായി.
 
റോളലറ്റിലുള്ള ഹാര്‍വെസ്റ്റ് ചര്‍ച്ചില്‍ നടന്ന പൊതുയോഗത്തില്‍ വച്ചാണ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റര്‍ എബി ടി മാമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് പാസ്റ്റര്‍മാരായ യോഹാന്നാന്‍കുട്ടി ഡാനിയേല്‍, പ്രകാശ് മാത്യൂ, ഫിനോയി ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാസ്റ്റര്‍ ജോണ്‍സന്‍ സഖറിയ യോഗത്തില്‍ മുഖ്യസന്ദേശം നല്‍കി.
 
 
സിറ്റിവൈഡിന്റെ നേതൃത്വത്തില്‍ പിന്നിട് കൂടിയ സംയുക്ത യോഗത്തില്‍ വച്ച് അടുത്ത വര്‍ഷത്തേയ്ക്കുള്ള വിവിധ പ്രോഗ്രാമുകളും അവയുടെ തീയതികളും നിശ്ചയിക്കുകയുണ്ടായി. ഉപവാസ പ്രാര്‍ത്ഥനകള്‍, നേതൃത്വ സമ്മേളനങ്ങള്‍, സെമിനാറുകള്‍, പൊതു ആരാധനകള്‍ എന്നിവ യഥോചിതം ഈ വര്‍ഷവും നടത്തുന്നതാണ്. ഇപ്പോഴത്തെ കോവിഡ്19ന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം ഇരുപതാം തീയതി മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 9 മണി മുതല്‍ ഒരു മണിക്കൂര്‍ നേരം ടെലഫോണ്‍ ലൈനില്‍ക്കൂടി നടന്നുകൊണ്ടിരിക്കുന്ന പ്രാര്‍ഥനയില്‍ അനേകര്‍ പങ്കെടുത്തു വരുന്നു. വിവിധ വിഷയങ്ങള്‍ക്കുവേണ്ടി, പ്രത്യേകാല്‍ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള മോചനത്തിനായി, വിവിധ സഭകളില്‍ നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും പ്രാര്‍ത്ഥനയില്‍ സജീവമായിട്ടുണ്ട്.  മെയ് മാസം 19ത് വരെ എല്ലാ ദിവസവും പ്രാര്‍ത്ഥന തുടരുന്നതാണ്.
 
പ്രാര്‍ത്ഥനാ ലൈനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുക.
605 475 4900 Access code: 1052601#
 
വാര്‍ത്ത അയച്ചത്: രാജു തരകന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.