You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഡോക്ടറോട് ചോദിക്കാം, കോവിഡ് 19 പരിപാടി

Text Size  

Story Dated: Sunday, April 26, 2020 03:07 hrs UTC

 
ജോഷി വള്ളിക്കളം
 
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധിക്കുന്നതിനും പ്രതിവിധിയുടെ വിശദാംശങ്ങളുമായി ഏപ്രില്‍ 27-നു വൈകുന്നേരം 7.45-ന് കോണ്‍ഫറന്‍സ് കോള്‍ നടത്തുന്നു. ഷിക്കാഗോയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരേയും പ്രൊഫഷണല്‍സിനേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
 
കുക്ക് കൗണ്ടിയുടെ കീഴിലുള്ള പ്രോവിഡന്റ് ഹോസ്പിറ്റലില്‍ എമര്‍ജന്‍സി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് ഡോ. ഐസക് പ്ലാമൂട്ടില്‍ MS, D.O, FACEP, FAAFB, FAEP, ഫാമിലി മെഡിസിന്‍ ഡോ. മനോജ് മാത്യു MD, ലേക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം പീഡിയാട്രീഷനായ ഡോ. സോണിയ ആന്റണി MD, ഇല്ലിനോയി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് വിഭാഗത്തില്‍ സര്‍വീസ് ചെയ്യുന്ന ഡോ. സൂസന്‍ മാത്യു DNPയും ആണ് പ്രസ്തുത പാനലില്‍ പൊതുജനങ്ങളുടെ കോവിഡ് 19 സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പാനലില്‍ ഉള്ളത്.
 
 
കഴിഞ്ഞ പ്രാവശ്യം ഷിക്കാഗോ മലയാളി അസോസിയേഷന്‍ "ഡോക്ടറോട് ചോദിക്കാം കോവിഡ് 19' പരിപാടി വന്‍ വിജയമായിരുന്നു. ധാരാളം ആളുകളുടെ ചോദ്യങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണല്‍സും ഉത്തരം നല്‍കി.
 
പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് വീണ്ടും ഈ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. കോവിഡ് 19 കോണ്‍ഫറന്‍സ് കോളില്‍ അമേരിക്കയുടെ എല്ലാ സ്റ്റേറ്റില്‍ നിന്നും ഉള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി ജോണ്‍സണ്‍ കണ്ണൂക്കാന്‍ (പ്രസിഡന്റ്) 847 477 0564 ഇമെയില്‍ kannoo@comcast.net, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749 ഇമെയില്‍: joshyvallikalam@gmail.com എന്നിവയിലേക്ക് ടെക്സ്റ്റ് ചെയ്യുകയോ, ഇമെയില്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്.
 
കോണ്‍ഫറന്‍സ് കോള്‍ നമ്പര്‍: 952 222 1750, കോണ്‍ഫറന്‍സ് ഐഡി: 3121111
സമയം: 4/27/2020 തിങ്കള്‍ വൈകുന്നേരം 7.45.Trump advisors say the former president is so obsessed with fighting the…
Lara Trump refutes idea that her father-in-law plans to be reinstalled in the White…
 
President Joe Biden pointed to popular advertising as evidence that people in the country are growing less racist when
Madhu Rajan Edison New Jersey Madhu Kottarakara Madhu Kottarakkara Fomaa India Press Club Of North America patch.com
 
 mentioning mixed-race couples during his speech commemorating the 100th anniversary of the Tulsa Race Massacre on Tuesday.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.