You are Here : Home / USA News

ടെക്‌സസില്‍ വ്യവസായങ്ങള്‍ നിബന്ധനകളോടെ അടുത്തമാസം മുതല്‍

Text Size  

Story Dated: Friday, April 24, 2020 03:09 hrs UTC

 
ഏബ്രഹാം തോമസ്
 
 
വ്യവസായങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ക്ക് അടുത്ത മാസം ആദ്യം മുതല്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു. സംസ്ഥാനത്തിന്റെ ഭൂരിഭാഗത്തും ഉള്ള ഹെയര്‍ സലൂണുകള്‍, സ്‌റ്റോറുകള്‍, റെസ്‌റ്റോറന്റുകള്‍, മൂവി തിയേറ്ററുകള്‍ എന്നിവ സാമൂഹിക അകലം പ്രാപിച്ച് എങ്ങനെ തുറന്ന് പ്രവര്‍ത്തിക്കാനാകും എന്ന് പരിശോധിച്ച് നടപടി എടുക്കും.
തന്റെ കൊറോണ വൈറസ് ഓര്‍ഡറുകള്‍ മുമ്പ് പ്രഖ്യാപിച്ചവയ്ക്ക് അടുത്ത മാസം ഇളവുകള്‍ നല്‍കാനാവും എന്ന ശുഭാപ്തി വിശ്വാസമാണ് ആബട്ട് പ്രകടിപ്പിച്ചത്. ടെക്‌സസിലെ ബീച്ചുകള്‍ ഈ വേനല്‍ക്കാലത്ത് തുറന്നു കൊടുക്കാനാവുമെന്നും പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പുറപ്പെടുവിച്ച തന്റെ സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ പിന്‍വലിക്കുന്നത് പോലെ അനുഭവപ്പെടും. പല പ്രസിദ്ധീകരണങ്ങളും ടെക്‌സസിനെ രാജ്യത്തെ ഏററവും ഫ്രണ്ട്‌ലി സ്റ്റേറ്റ് ഫോര്‍ ബിസിനസ് എന്ന ബഹുമതി നിലനിര്‍ത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്.
 
പലതരം ബിസിനസുകള്‍ വീണ്ടും തുറക്കുന്നതായി ഒരു പ്രഖ്യാപനം നടത്താന്‍ പോവുകയാണ്. നിങ്ങള്‍ക്ക് ഒരു ഹെയര്‍ സലോണിലേയ്ക്ക് പോകാം. ഏതുതരം റീട്ടെയില്‍ സ്ഥാപനത്തിലേയ്ക്കും പോകാം. വളരെ സാവധാനം മാത്രം കൊറോണ വൈറസ് പടരുന്ന ഒരു സംവിധാനം നാം സൃഷ്ടിക്കും.
 
 
തന്റെ ഉപദേശകര്‍ വ്യവസായങ്ങളുമായി സുരക്ഷിതമായി അവ തുറക്കുന്നതിനെകുറിച്ച് ചര്‍ച്ച നടത്തുകയാണ്. അവര്‍ക്ക്(വ്യവസായങ്ങള്‍ക്ക്) ഒരാഴ്ച സമയം വേണമെന്ന് പറഞ്ഞു. തങ്ങളുടെ സ്ഥാപനങ്ങളുടെ ശുചീകരണം, മൂവി തിയേറററായാലും റെസ്റ്റോറന്റായാലും സംവിധാനം ക്രമപ്പെടുത്തല്‍, ആവശ്യമായ സാധനങ്ങള്‍ ഉറപ്പുവരുത്തുക ആവശ്യമാണ്. ഇതിനാണ് ഒരാഴ്ച സമയം. മെയ് മാസത്തിലെ ആദ്യത്തെ ഒന്നു രണ്ട് ദിവസങ്ങളില്‍ ഇത് നടക്കും. നിങ്ങള്‍ ഡൈനിംഗിനോ ഹെയര്‍ സലോണിലേയ്‌ക്കോ കുറെ നാളായി ചെയ്യണം എന്നാഗ്രഹിച്ചിരുന്ന എന്തെങ്കിലും ചെയ്യുവാനോ ചെല്ലുമ്പോള്‍ ഏറ്റവും നല്ല സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ 30ന് അവസാനിക്കുന്ന താന്‍ പുറപ്പെടുവിച്ച സ്റ്റേ അറ്റഅ ഹോം ഓര്‍ഡര്‍ ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഭേദപ്പെടുത്തി വീണ്ടും പുറപ്പെടുവിക്കും എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. പുതിയ ഓര്‍ഡര്‍ ധാരാളം വ്യവസായങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും. ആരാധനാലയങ്ങളെയും നിയന്ത്രങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും. പാര്‍ക്കര്‍ കൗണ്ടി പോലെ വളരെ ചുരുക്കം കോവിഡ്- 19 കേസുകള്‍ ഉണ്ടായിട്ടുളള സ്ഥലങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബിസിനസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും. ആരാധകരുടെ നേരിട്ടുള്ള സാന്നിദ്ധ്യം ഇല്ലാതെ  മാച്ചുകള്‍ നടത്തുന്നതിനെകുറിച്ച് പ്രൊഫഷ്ണല്‍ സ്‌പോര്‍ട്‌സ്, എന്‍സിഎ അധികാരികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. മാച്ചുകള്‍ പുനരാരംഭിക്കുവാന്‍ അവര്‍ തയ്യാറാണ്. ആദ്യം ആരാധകരില്ലാതെ ഇവ നടത്തും.
 
ടെക്‌സസ് റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ഡാലസ്-ഫോര്‍ട്ട് വര്‍ത്തിലെ ഡബ്‌ളിയൂബിഎപി റേഡിയോ സ്‌റ്റേഷനോട് വെളിപ്പെടുത്തിയതാണീ വിവരങ്ങള്‍.
ഗവര്‍ണ്ണര്‍ മറ്റൊരു റേഡിയോ സ്‌റ്റേഷന്‍, 95.1 ല്‍ ഇങ്ങനെ തുടര്‍ന്ന് സംസാരിച്ചു: ജീവിതം ഇനി പഴയതുപോലെ ആയിരിക്കില്ല. ടെക്‌സസ് പൂര്‍ണ്ണമായി തുറക്കുകയില്ല. എന്നാല്‍ ചില സുപ്രധാന ഇളവുകള്‍ പ്രഖ്യാപിക്കു. ഉയര്‍ന്ന പകര്‍ച്ച വ്യാധി നിരക്കുള്ള കൗണ്ടികള്‍ക്ക് വലിയ ഇളവ് നല്‍കില്ല. ഉദാഹരണം പാന്‍ഹാന്‍ഡല്‍ പ്രദേശത്തുള്ള മൂര്‍ കൗണ്ടി. ഇവിടെ ഓരോ ആയിരം നിവാസിക്കും 7.43 കേസ് ഉണ്ടായി. സമീപത്തെ പോട്ടര്‍, റാന്‍ഡല്‍ കൗണ്ടികളും(അമരില്ലോ ഉള്‍പ്പെടെ) ഇത് പോലെയാണ്.
 
വ്യാപാരം വികസിക്കുമ്പോള്‍ കൊറോണ വൈറസ് പടരുന്നതും വ്യാപിച്ചു എന്ന് വരാം. വ്യാപനം ചെറിയ തോതിലാണെങ്കില്‍ നമുക്ക് കൈകാര്യം ചെയ്യാന്‍ കഴിയും. പുനരാരംഭിക്കുന്ന ബിസിനസുകള്‍ ഏറ്റവും ഉന്നതമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ. സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗ് എടുത്തു പറഞ്ഞുവെങ്കിലും സലോണുകളിലും മറ്റും വ്യക്തികള്‍ക്ക് സുരക്ഷ എങ്ങനെ ഉറപ്പാക്കാന്‍ കഴിയും എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.