You are Here : Home / USA News

അച്ചന്‍ കുഞ്ഞ് കോവൂര്‍ (64) ന്യു യോർക്കിൽ നിര്യാതനായി

Text Size  

Story Dated: Thursday, April 16, 2020 12:34 hrs UTC

 
 
ന്യു യോര്‍ക്ക്: കലാ സാഹിത്യ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന അച്ചന്‍ കുഞ്ഞ് കോവൂര്‍ (64) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി.
 
റാന്നി കോവൂര്‍ കുടുംബാംഗം. 1983-ല്‍ അമേരിക്കയിലെത്തി. യോങ്കേഴ്‌സിലെ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ചര്‍ച്ചിലെ സജീവാംഗവും കൊയര്‍ ലീഡറുമായിരുന്നു. എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.മലയാളി അസോസിയേഷന്‍ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.
 
 
 
തിരുവല്ല ബേബിയുടേ അനുസ്മരണ വേളയില്‍ സ്റ്റാറ്റന്‍ ഐലന്‍ഡിലെ പഞ്ച പാണ്ഡവന്മാരില്‍ ഒരാളായിരുന്നു ബേബിയും അച്ചന്‍ കുഞ്ഞും താനുമെന്ന് ഫ്രെഡ് കൊച്ചിന്‍ പറയുകയുണ്ടായി
 
റാന്നി മേപ്രത്ത് കുടുംബാംഗം ജൈനമ്മ അണു ഭാര്യ. മക്കള്‍: അജി, ആഷ്‌ലി, അലക്‌സ്.
സഹോദരന്‍: വെരി റവ. ഫാ. പ്രസാദ് കോവൂര്‍ കോര്‍ എപ്പിസ്‌കോപ്പ (ഹൂസ്റ്റന്‍)
 
സംസ്‌കാരം പിന്നീട്
 
അച്ചന്‍ കുഞ്ഞ് കോവൂരിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് പ്രസിഡന്റ് തോമസ് തോമസ് അഗാധമായ ദുഖം രേഖപ്പെടുത്തി. 
-----
നമ്മുടെ അമേരിക്കയിലെ യോങ്കേഴ്‌സ് പള്ളി ഇടവ അംഗവും ബഹുമാനപ്പെട്ട പ്രസാദ്‌കോവൂർ കോറെപ്പിസ്‌ക്കോപ്പയുടെ സഹോദരനുമായ അച്ചന്കുഞ്ഞു കോവൂർ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് എന്നാ മഹാമാരി ആണ് ആ വിലപ്പെട്ട ജീവിതം അപഹരിച്ചത് അദ്ദേഹത്തിൻറെ ദേഹവിയോഗത്തിൽ ക്നാനായ അസോസിയേഷന്റെയും ക്നാനായ മാനേജിങ് കമ്മിറ്റിയുടെയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അതോടൊപ്പം എല്ലാവരും തന്നെ അതീവ ജാഗരൂകരായി ദൈവത്തിൽ ശരണപ്പെട്ടു പ്രാർത്ഥനയോടെ ഇരിക്കണം എന്നും സ്നേഹത്തോടെ ഓർമിപ്പിച്ചു 
ക്നാനായ മാനേജിങ് കമ്മിറ്റിക്കുവേണ്ടി 
സമുദായ സെക്രട്ടറി 
റ്റി.ഒ . ഏബ്രഹാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.