You are Here : Home / USA News

ക്രിക്കറ്റ് രാജകുമാരന്‍ സച്ചിന്‍ ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിന്റെ അഭിവാദ്യങ്ങള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 16, 2013 12:48 hrs UTC

ഡാളസ് : ഇന്ത്യക്കു വേണ്ടി കളിക്കുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയും, ഇന്ത്യന്‍ ക്രിക്കറ്റിനെ നീണ്ടു ഇരുപത്തിനാലുവര്‍ഷം കൊണ്ട് ലോകക്രിക്കറ്റിന്റെ നെറുകയില്‍ എത്തിക്കുകയും ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന് രമേശ് തെണ്ടുല്‍ക്കറിന് ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമംഗങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചു. പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ് അണിഞ്ഞ സച്ചിന്‍ ഇരുപത്തിനാല് വര്‍ഷത്തിനുള്ളില്‍ കീഴടക്കാത്ത റെക്കോര്‍ഡുകള്‍ ഇല്ല. ഇന്ത്യയിലെ മാത്രമല്ല ലോകക്രിക്കറ്റ് പ്രേമികളുടെ ആദരവും, അംഗീകാരവും നേടിയെത്തു സച്ചിന്‍ എന്ന പ്രതിഭ ക്രീസ് വിടുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു സുവര്‍ണ്ണകാലഘട്ട അവസാനിക്കുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത് അല്പം നിരാശ ഉളവാക്കുമെങ്കിലും, ശക്തമായ ഒരു ഇന്ത്യന്‍ ടീമിനെ ഇന്ത്യക്ക് സമ്മാനിച്ചാണ് സച്ചിന്‍ ക്രിക്കറ്റിനോട് വിട പറയുന്നത്. സച്ചിന്‍ എന്ന പ്രതിഭ ഭാരതത്തിന്റെ ഇതര പ്രവര്‍ത്തന മേഖലകളില്‍ ഒരു മുതല്‍ കൂട്ടായി മാറട്ടെ എന്ന് സച്ചിന് അയച്ചുകൊടുത്ത ഒരു ഫാക്‌സ് സന്ദേശത്തില്‍ ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം പ്രസിഡന്റ് ബാബു പി.സൈമണ്‍, ക്യാപ്റ്റന്‍ ബിജു തോമസ്, എബിന്‍ വര്‍ഗ്ഗീസ്, മനു വര്‍ഗ്ഗീസ് എന്നിവര്‍ ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.