You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണം സമുചിതമായി ആഘോഷിച്ചു

Text Size  

Story Dated: Thursday, September 26, 2019 02:28 hrs UTC



ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: ജനപങ്കാളിത്തംകൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണം ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചു. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. കുത്തരി ചോറും, ഇരുപതുതരം കറികളും, രണ്ടു പ്രഥമനുമായി ഒന്നാന്തരം സദ്യയൊരുക്കിയത് മഹരാജാസ് കേറ്ററിംഗ് ആയിരുന്നു. കോസ്‌മോപോളിറ്റന്‍ ക്ലബ് ഒരുക്കിയ ചെണ്ടമേളം അരങ്ങുതകര്‍ത്തു.വിശിഷ്ടാതിഥികളേയും മഹാബലിയേയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് താലപ്പൊലിയേന്തിയ മലയാളി മങ്കമാരും കുട്ടികളും ചാരുത പകര്‍ന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ അമേരിക്കന്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളകുന്നം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, സീറോ മലബാര്‍ ദേവാലയ വികാരി ഫാ. തോമസ് കറുകപ്പള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്നു ലിഷാ ജോണിയുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിര ഫ്യൂഷന്‍ മികവുപുലര്‍ത്തി. ഗാനമേള, ഡാന്‍സ് തുടങ്ങിയ കലാപരിപാടികളാല്‍ സമ്പുഷ്ടമായിരുന്നു സംഘടനയുടെ ഓണാഘോഷ പരിപാടികള്‍.

രാവിലെ മുതല്‍ നടന്ന യുവജനമേളയുടെ സമ്മാനദാനവും ചടങ്ങില്‍ നടന്നു. ഐ.എം.എയുടെ ഈവര്‍ഷത്തെ കലാപ്രതിഭയായി തെരഞ്ഞെടുത്ത സാല്‍വിയോ ബിനോയി ജോര്‍ജിനും, കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട നിയാ ജോസഫിനും എവര്‍റോളിംഗ് ട്രോഫികള്‍ നല്‍കി. വിശിഷ്ട സേവനങ്ങള്‍ക്ക് ഐ.എം.എ എല്ലാവര്‍ഷവും നല്‍കുന്ന ഫലകങ്ങളും തദവസരത്തില്‍ വിതരണം ചെയ്തു.

യൂത്ത് ഫെസ്റ്റിവല്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ച സുനേന ചാക്കോ, ഹെല്‍ത്തി ബേബീസ് ആന്‍ഡ് ഫാമിലി ഉടമ ലിസി പീറ്റര്‍, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, ഐ.എം.എയുടെ ബ്രാന്റ് അംബാസിഡറും കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി എന്നിവരാണ് ഈവര്‍ഷത്തെ വിശിഷ്ട സേവനങ്ങള്‍ക്കള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവര്‍.

അനില്‍കുമാര്‍ പിള്ള ഓണ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ചന്ദ്രന്‍പിള്ള, ജോസി കുരിശിങ്കല്‍, സിബു മാത്യു, ഏബ്രഹാം ചാക്കോ, ജോര്‍ജ് മാത്യു, പ്രവീണ്‍ തോമസ് എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.

മീന ചാക്കോ എം.സിയായി പ്രവര്‍ത്തിച്ചു. സാം ജോര്‍ജ്, ജോര്‍ജ് ചക്കാലത്തൊട്ടില്‍, ഷാജന്‍ ആനിത്തോട്ടം എന്നീ മുന്‍ പ്രസിഡന്റുമാരും സന്നിഹിതരായിരുന്നു. സെക്രട്ടറി ഷാനി ഏബ്രഹാം നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.