You are Here : Home / USA News

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ - തോമസ് മാത്യു കരുനാഗപ്പള്ളി പ്രസംഗിക്കുന്നു.

Text Size  

Story Dated: Tuesday, September 24, 2019 03:22 hrs UTC


     
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ സെപ്റ്റംബർ 27,28,29 (വെള്ളി,ശനി,ഞായർ ) തീയതികളിൽ നടത്തപ്പെടും..     

പ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതമായ തോമസ് മാത്യു കരുനാഗപ്പള്ളിയാണ് ഈ വർഷത്തെ കൺവെൻഷനിൽ ദൈവവചനപ്രഘോഷണം നടത്തുന്നത്.

ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ( 5810, Almeda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന കൺവെൻഷൻ യോഗങ്ങൾ വെള്ളി,ശനി, ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ  ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. 29 നു ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ശുശ്രൂഷാമദ്ധ്യേ കൺവെൻഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.  

ദൈവചനത്തിന്റെ ആഴമേറിയ മർമ്മങ്ങൾ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ സുവിശേഷ പ്രഘോഷകന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കണ്വൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിനും ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കണ്വൻഷൻ യോഗങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

റവ. ജേക്കബ് പി .തോമസ് - 832 898 8699
റവ. റോഷൻ വി. മാത്യുസ് - 713 408 7394
ഏബ്രഹാം ഇടിക്കുള - 713 614 9381
ജോൺ കുരുവിള  - 281 615 7603
ജോസഫ് ടി. ജോർജ് - 281 507 5268

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.