You are Here : Home / USA News

റവ. ഡോ. കുര്യാക്കോസ് പറമ്പത്ത് നിര്യാതനായി

Text Size  

Story Dated: Monday, August 26, 2019 03:15 hrs UTC


സംസ്കാരം ശനിയാഴ്ച രാവിലെ ഒന്പതിന് തൃക്കൊടിത്താനത്തുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ സെന്‍റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളിയില്‍.   

തൃക്കൊടിത്താനം പറമ്പത്ത് ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. 1953 ഡിസംബര്‍ എട്ടിന്  കര്‍ദിനാള്‍ ടിസറാങ്ങില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു.  1973ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ  പൗരസ്ത്യ സഭകളുടെ പൊതുവായ കാനോണ്‍ നിയമം ക്രോഡീകരിക്കുന്ന കമ്മീഷന്‍റെ കണ്‍സള്‍ട്ടന്‍റായി നിയമിച്ചു.  കുറുന്പനാടം സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി വികാരി, അമേരിക്കയിലെ ബ്രിഡ്ജ് പോര്‍ട്ട് രൂപതയിലെ ട്രൈബ്യൂണല്‍ ജഡ്ജി എന്നിനിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സഹോദരന്‍: പരേതനായ ജോര്‍ജ് ജോസഫ്.  കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ 18 ആര്‍ച്ച് ബിഷപ്പുമാരും നിരവധി ബിഷപ്പുമാരും ആയിരത്തിലധികം വൈദികരും അദ്ദേഹത്തിന്‍റെ ശിക്ഷഗണത്തില്‍പ്പെടുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.