You are Here : Home / USA News

കുമ്മനത്തിന് വാഷിംഗ്ടണില്‍ ഊഷ്മള സ്വീകരണം

Text Size  

Story Dated: Friday, August 23, 2019 04:19 hrs UTC

വാഷിംഗ്ടണ്‍ ഡി.സി : മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനെത്തിയ കുമ്മനം രാജശേഖരന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. കേരള ഹിന്ദു സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജിപിയുടേയും ഭാരവാഹികള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

കെഎച്ച്എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗം രതീഷ് നായര്‍, ട്രസ്റ്റി ബോര്‍ഡ് വൈസ്ചെയര്‍മാന്‍ അരുണ്‍ രഘു, മധു ബെല്ലം,ഉപേന്ദ്ര നാരിപ്പള്ളി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തിന് വാഷിംഗ്ടണ്‍, ഹുസ്റ്റന്‍, ഡാളസ്, ഫളാറിഡാ, ന്യൂ യോര്‍ക്ക്, ഫിലാഡല്‍ഫിയ, ന്യൂ ജേഴസി, ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ് കോ തുടങ്ങിയ നഗരങ്ങളില്‍ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

 
വിവിധ വിദ്യാഭ്യാസ - ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും സന്ദര്‍ശിക്കും. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരില്‍ 9 നഗരങ്ങളില്‍ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും.

വാഷിങ്ടണ്‍ ഡിസി (ആഗസ്റ്റ്22) ഹൂസ്റ്റണ്‍( ആഗസ്റ്റ് 24 ), ഡാലസ് (ആഗസ്റ്റ് 25), ഫ്ലോറിഡ (ആഗസ്റ്റ് 27), ന്യൂജഴ്സി (ആഗസ്റ്റ് 30), ന്യൂയോര്‍ക്ക (സെപ്റ്റ 3), ഫിലഡല്‍ഫിയാ (സെപ്റ്റ 4), ലൊസാഞ്ചല്‍സ് (സെപ്റ്റ 6) സാന്‍ ഡിയാഗോ (സെപ്റ്റ 8), സാന്‍ ഫ്രാന്‍സിസ്‌കോ (സെപ്റ്റ 9) എന്നിവിടങ്ങളിലാണ് സ്വീകരണ സന്ദര്‍ശനം നടത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.