You are Here : Home / USA News

പഴയകാല പത്രപ്രവര്‍ത്തകന്‍ ജോസ് പുല്ലാപ്പള്ളി (89) ചിക്കാഗോയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 07, 2019 03:46 hrs UTC

ചിക്കാഗോ: കേരളത്തില്‍ പത്രപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് കുര്യാക്കോസ് പുല്ലാപ്പള്ളി (ജോസ് പുല്ലാപ്പള്ളി, 89) ചിക്കാഗോയില്‍ നിര്യാതനായി. എഴുപതുകളില്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം പിന്നീട് ബിസിനസ് രംഗത്ത് സജീവമായി.
 
കോട്ടയം സ്വദേശിയെങ്കിലും കരിങ്കുന്നത്തും പിന്നീട് കോഴിക്കോട് കൂരാച്ചുണ്ടിലുമായിരുന്നു താമസം. മുന്‍ മന്ത്രി എ.സി. ഷണ്മുഖദാസ് ബാലുശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ സെക്രട്ടറി ആയിരുന്നു. അക്കാലത്തെ പ്രമുഖ പത്രം കേരള ഭൂഷണത്തിന്റെ കോഴിക്കോട് ബ്യൂറോയുടെ ചുമതല വഹിച്ചിരുന്നു. മുന്‍ മന്ത്രി പി.ടി.ചാക്കോ മരിച്ചപ്പോള്‍ മൃതദേഹത്തെ അനുഗമിച്ചവരിലൊരാളാണ്.
 
ചിക്കാഗോയില്‍ ബിസിനസ് രംഗത്ത് സജീവമായപ്പോഴും കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനാണ്. സാഹിത്യ വേദി, ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാന) എന്നിവയുടേ സ്ഥാപകരിലൊരാളും അന്ത്യം വരെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
 
കാര്യങ്ങള്‍ വിശദമായി പഠിച്ച് വിവിധ ചര്‍ച്ചാ വിഷയങ്ങള്‍ അവതരിപ്പിക്കുകയും സരസമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹം വലിയ സുഹൃദ്ബന്ധത്തിനുടമയാണ്. നാട്ടില്‍ നിന്ന് വരുന്ന നേതാക്കള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിവരൊക്കെ വരുമ്പോള്‍ അദ്ദേഹമായിരിക്കും പ്രധാന ആതിഥേയന്‍.
 
ഭാര്യ ലീല. മക്കള്‍: അറ്റോര്‍ണിയും സിനിമാ സംവിധായകയുമായ ലിജി, സജില്‍, ഡോ. ഷനില്‍. മരുമക്കള്‍: ജറി, ഡോ. രമേശ്, ഡോ. ബ്രയന്‍
 
പൊതുദര്‍ശനം: ഓഗസ്റ്റ് 7 ബുധന്‍ 4 മുതല്‍ 7 വരെ: Colonial-Wojciechowski Funeral Home, 8025 W Golf Road, Niles, IL 60714
 
സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 8 രാവിലെ 10 മണി: സെന്റ് ഐസക്ക് ജോഹസ് കാത്തലിക്ക് ചര്‍ച്ച്, 8149 വെസ്റ്റ് ഗോള്‍ഫ് റോഡ്, നൈല്‍സ്, ഇല്ലിനോയി 60714.
 
സംസ്കാരം മേരിഹില്‍ കാത്തലിക്ക് സെമിത്തേരി, 8600 നോര്‍ത്ത് മില്‍വാക്കി അവന്യു, നൈല്‍സ്, ഇല്ലിനോയി60714.ചിക്കാഗോ: കേരളത്തില്‍ പത്രപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് കുര്യാക്കോസ് പുല്ലാപ്പള്ളി (ജോസ് പുല്ലാപ്പള്ളി, 89) ചിക്കാഗോയില്‍ നിര്യാതനായി. എഴുപതുകളില്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം പിന്നീട് ബിസിനസ് രംഗത്ത് സജീവമായി.
 
കോട്ടയം സ്വദേശിയെങ്കിലും കരിങ്കുന്നത്തും പിന്നീട് കോഴിക്കോട് കൂരാച്ചുണ്ടിലുമായിരുന്നു താമസം. മുന്‍ മന്ത്രി എ.സി. ഷണ്മുഖദാസ് ബാലുശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ സെക്രട്ടറി ആയിരുന്നു. അക്കാലത്തെ പ്രമുഖ പത്രം കേരള ഭൂഷണത്തിന്റെ കോഴിക്കോട് ബ്യൂറോയുടെ ചുമതല വഹിച്ചിരുന്നു. മുന്‍ മന്ത്രി പി.ടി.ചാക്കോ മരിച്ചപ്പോള്‍ മൃതദേഹത്തെ അനുഗമിച്ചവരിലൊരാളാണ്.
 
ചിക്കാഗോയില്‍ ബിസിനസ് രംഗത്ത് സജീവമായപ്പോഴും കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനാണ്. സാഹിത്യ വേദി, ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാന) എന്നിവയുടേ സ്ഥാപകരിലൊരാളും അന്ത്യം വരെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
 
കാര്യങ്ങള്‍ വിശദമായി പഠിച്ച് വിവിധ ചര്‍ച്ചാ വിഷയങ്ങള്‍ അവതരിപ്പിക്കുകയും സരസമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹം വലിയ സുഹൃദ്ബന്ധത്തിനുടമയാണ്. നാട്ടില്‍ നിന്ന് വരുന്ന നേതാക്കള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിവരൊക്കെ വരുമ്പോള്‍ അദ്ദേഹമായിരിക്കും പ്രധാന ആതിഥേയന്‍.
 
ഭാര്യ ലീല. മക്കള്‍: അറ്റോര്‍ണിയും സിനിമാ സംവിധായകയുമായ ലിജി, സജില്‍, ഡോ. ഷനില്‍. മരുമക്കള്‍: ജറി, ഡോ. രമേശ്, ഡോ. ബ്രയന്‍
 
പൊതുദര്‍ശനം: ഓഗസ്റ്റ് 7 ബുധന്‍ 4 മുതല്‍ 7 വരെ: Colonial-Wojciechowski Funeral Home, 8025 W Golf Road, Niles, IL 60714
 
സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 8 രാവിലെ 10 മണി: സെന്റ് ഐസക്ക് ജോഹസ് കാത്തലിക്ക് ചര്‍ച്ച്, 8149 വെസ്റ്റ് ഗോള്‍ഫ് റോഡ്, നൈല്‍സ്, ഇല്ലിനോയി 60714.
 
സംസ്കാരം മേരിഹില്‍ കാത്തലിക്ക് സെമിത്തേരി, 8600 നോര്‍ത്ത് മില്‍വാക്കി അവന്യു, നൈല്‍സ്, ഇല്ലിനോയി60714.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.