You are Here : Home / USA News

പാസ്റ്റര്‍ അനിഷ് കാവാലം ആദ്യമായി ഡാലസില്‍- ആഗസ്റ്റ് 30 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 06, 2019 11:51 hrs UTC

ഗാര്‍ലന്റ് (ഡാലസ്): സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും വേദപണ്ഡിതനുമായ പാസ്റ്റര്‍ അനീഷ് കാവാലം ഡാലസ് ഗാര്‍ലന്റില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സുവിശേഷ യോഗങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തും.
 
ഗാര്‍ലന്റ് ബ്രോഡ്‌വേയിലുള്ള കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 തീയിതകളില്‍ വൈകിട്ട് 6.30 മുതല്‍ നടക്കുന്ന സുവിശേഷ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റവ. സാമുവേല്‍ കോശി അറിയിച്ചു. 
 
പ്രഥമദിനം ആഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഗാനശുശ്രൂഷയോടെ യോഗം ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ 6.30നാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 9 ന് അവസാനിക്കും.
 
ആദ്യമായി ഡാലസില്‍ സന്ദര്‍ശനം നടത്തുന്ന അനിഷ് കാവാലത്തിന്റെ അനുഗ്രഹകരമായ വചനശുശ്രൂഷയില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാന്‍ റവ. സാമുവേല്‍ കോശി അഭ്യര്‍ഥിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 955 0680, revsamuelkoshy@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.