You are Here : Home / USA News

എം.എച്ച്.കെ.എ. പ്രസിഡന്റ് ജേക്കബ് കോശി കെ.പി.സി.സി. സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, November 08, 2013 12:03 hrs UTC

ന്യൂയോര്‍ക്ക്: മിഡ് ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്‍ പ്രസിഡന്റും ഐ.എന്‍.ഒ.സി. (ന്യൂയോര്‍ക്ക്) മെംബറും വേള്‍ഡ് മലയാളി അസ്സോസിയേഷന്‍ എമ്പയര്‍ റീജിയന്‍ ചെയര്‍മാനുമായ ജേക്കബ് കോശി തന്റെ സുഹൃത്തും കെ.പി.സി.സി. സെക്രട്ടറിയുമായ മാന്നാര്‍ ലത്തീഫുമായി ഒക്ടോബര്‍ 25ന് മാന്നാറില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഒരു സൗഹൃദ സന്ദര്‍ശനത്തേക്കാളുപരി അമേരിക്കയില്‍ മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ലത്തീഫുമായി ചര്‍ച്ച ചെയ്തു എന്ന് ജേക്കബ് കോശി പറഞ്ഞു. പി.ഐ.ഒ., ഒ.സി.ഐ. വിഷയങ്ങളോടൊപ്പം അമേരിക്കയിലെ ഓവര്‍സീസ് കോണ്‍ഗ്രസിനെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ചതായി ജേക്കബ് കോശി പറഞ്ഞു. കൂടാതെ അമേരിക്കയിലേക്കുള്ള സന്ദര്‍ശക വിസയുടെ ഔപചാരികതയില്‍ ഉദാരവത്ക്കരണം നടത്തുന്നതിനെക്കുറിച്ച് ഇമിഗ്രേഷന്‍ അധികാരികളുമായി ചര്‍ച്ചകള്‍ നടത്തുവാന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടണമെന്നും ജേക്കബ് കോശി അഭ്യര്‍ത്ഥിച്ചതായി പറഞ്ഞു. തന്നെയുമല്ല, അമേരിക്കയിലേക്ക് വരുന്ന മുസ്ലീം പേരുള്ള പലര്‍ക്കും അനാവശ്യ ദേഹപരിശോധനകളും തടഞ്ഞു വെക്കലും ഒഴിവാക്കുന്നതിനെക്കുറിച്ചും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അഭ്യര്‍ത്ഥിച്ചു. മേല്പറഞ്ഞ വിഷയങ്ങള്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഹാര്‍മണി ആന്റ് പൊളിറ്റിക്കല്‍ ഫോറം വഴി ഫോമയുടെ മീറ്റിംഗില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജേക്കബ് കോശി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.