You are Here : Home / USA News

പോള്‍ കറുകപ്പള്ളില്‍ ഫൊക്കാന കോര്‍ഡിനേറ്റര്‍; ഡോ. ബാബു സ്റ്റീഫന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍

Text Size  

Story Dated: Monday, April 15, 2019 11:03 hrs UTC

ഫ്രാന്‍സിസ് തടത്തില്‍
 
ന്യൂജേഴ്സി: അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആന്‍ഡ് റിസോര്‍ട്‌സില്‍ 2020 ജൂലൈ 9 മുതല്‍ 11 വരെ നടക്കുന്ന ഫൊക്കാനയുടെ 19 മത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി മുതിര്‍ന്ന നേതാവ് പോള്‍ കറുകപ്പള്ളിലിനേയും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി പ്രമുഖ വ്യവസായിയും മാധ്യമപ്രവര്‍ത്തകനുമായ ബാബു സ്റ്റീഫനെയും നിയമിച്ചു, കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആന്‍ഡ് റിസോര്‍ട്ട്‌സില്‍ നടന്ന ഫൊക്കാന 2020 കണ്‍വെന്‍ഷന്റെ മുന്നോടിയായുള്ള പ്രതിനിധികളുടെ കൂടിയാലോചനക്കു ശേഷമാണു സെക്രട്ടറി ടോമി കോക്കാട് ഇരുവരുടെയും നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ രണ്ടു കണ്‍വെന്‍ഷനുകള്‍ വിജയിപ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പോള്‍ കറുകപ്പള്ളില്‍ നേതൃത്വം അറ്റ്‌ലാന്റിക് സിറ്റി കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കാന്‍ കഴിയുമെന്ന് ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി നായര്‍ പറഞ്ഞു. അമേരിക്കയിലെ വ്യവസായ മേഖലയില്‍ മികച്ച വിജയം നേടിയ ബാബു സ്റ്റീഫനാണ് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും യോഗ്യനെന്നും മാധവന്‍ നായര്‍ പറഞ്ഞു. 
 
രണ്ടുതവണ പ്രസിഡന്റ് പദവി അലങ്കരിച്ച് സംഘടനയെ നയിച്ച പോള്‍ കറുകപ്പള്ളില്‍ രണ്ടു കണ്‍വെന്‍ഷനുകള്‍ വന്‍ വിജയമാക്കിയിരുന്നു.ഒരിക്കലും മത്സരങ്ങളുടെ പിറകേ പോയിട്ടില്ലാത്ത കറുകപ്പള്ളില്‍ രണ്ടു തവണയും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഇനിയൊട്ട് പോവുകയുമില്ല. ഫൊക്കാനയ്ക്കു വേണ്ടി ജീവന്‍ ഒഴിഞ്ഞു വെച്ച പോളിന്റെ ആത്മാര്‍ത്ഥതെയും കഠിനാധ്വാനവും ഈ കണ്‍വെന്‍ഷന്‍ വ്യാകരമാക്കുന്നതിന് ആക്കം കൂട്ടും. പിളര്‍പ്പിന് ശേഷം ചുരുങ്ങിയ കാലയളവില്‍ ന്യൂയോര്‍ക്കില്‍ ഇരുന്നുകൊണ്ട് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്‍വെന്‍ഷനായ ഫിലാഡല്‍ഫിയയിയിലെ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ വന്‍പ്രൗഢിയോടെ നടത്താന്‍ കഴിഞ്ഞതാണു പോളിന്റെ സംഘടനാ പാടവത്തിലെ ഏറ്റവും വലിയ വിജയം. 
 
1980 ല്‍ അമേരിക്കയില്‍ എത്തിയ പോള്‍ . ഫൊക്കാന രൂപീകരിച്ച 1983 മുതല്‍ നടന്ന എല്ലാ കോണ്‍വെന്‍ഷനുകളിലും പങ്കെടുത്തിട്ടുണ്ട്. 2008 ലെ ഫിലാഡല്‍ഫിയാ കണ്‍വെന്‍ഷന്‍ 2010 ലെ ആല്‍ബെനി കണ്‍വെന്‍ഷന്‍ എന്നിവ നടക്കുമ്പോള്‍ ഫൊക്കാനയുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം.ഫൊക്കാനയുടെ ഫൌണ്ടേഷന്‍ ചെയര്‍മാനായിരുന്ന അദ്ദേഹം ഈ വര്ഷം തിരുവനന്തപുരത്തു നടന്ന കേരള കണ്‍വെന്‍ഷന്റെ മുഖ്യ രക്ഷാധികാരിയായിരുന്നു. അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തിലും കേരള- കേന്ദ്ര രാഷ്ട്രീയത്തിലും നിരവധി ബന്ധങ്ങള്‍ കത്ത് സൂക്ഷിക്കുന്ന പോള്‍ കറുകപ്പള്ളില്‍ എന്ന് അമേരിക്കയില്‍ അറിയപ്പെടുന്ന ഏറ്റവും പ്രമുഖനായ മലയാളി സംഘടനാ പ്രവര്‍ത്തകനാണ്. 
 
മൂന്നു ദശാബ്ദത്തിലേറെയായി ഫൊക്കാനയുടെ നേതൃത്വത്തു അനിഷേധ്യ നേതാവായി തുടരുന്ന പോള്‍ നിരവധി യുവ നേതാക്കളെ സംഘടനയുടെ നേതൃത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. യുവ നേതാക്കള്‍ക്ക് എന്നും മാര്‍ഘദര്‍ശിയായ പോള്‍ ഒരു മികച്ച സംഘാടകനും ഉപദേശകനുമാണ്. ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇപ്പോഴും ഒപ്പം നിന്നിട്ടുള പോള്‍ ഫൊക്കാന പിളര്‍ന്ന സമയത്തു സമചിത്ത വിടാതെ സംഘടനയെ മുന്നില്‍ നിന്ന് നയിച്ചതുകൊണ്ടാണ് ഫൊക്കാന എന്ന് ഈ നിലയില്‍ എത്തി നില്‍ക്കുന്നത്. എന്നും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാത്ത നേതാക്കള്‍ ആരും തന്നെ ഉണ്ടാകില്ല.
ഭാര്യ: ലത 
 
അമേരിക്കന്‍ മലയാളികളുടെ അഭിമാനവും സൗഹൃദവും രണ്ടുദശാബ്ദങ്ങളിലേറെയായി വൈറ്റ് ഹൗസിന്റെ അകത്തളങ്ങളില്‍ വരെ എത്തിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനങ്ങളുടെ ഉടമയും വ്യവസായിയുമായ ഡോ. ബാബു സ്റ്റീഫന്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലും മികവുറ്റ വിജയങ്ങള്‍ കൊയ്ത് അനേകര്‍ക്ക് മാതൃകയായ വ്യക്തിയാണ്. ഒരേ സമയം അമേരിക്കന്‍ രാഷ്ട്രീയത്തിലും മാതൃരാജ്യമായ ഭാരതത്തിലും സ്വദേശമായ കേരളത്തിലും സ്വാധീനം ചെലുത്താന്‍ ശക്തനായ ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കന്‍ മലയാളികള്‍ക്കും അമേരിക്കക്കാര്‍ക്കും ജന്മനാടിനുംവേണ്ടി നിരവധി സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. ഈകഴിഞ്ഞ മഹാപ്രളയത്തില്‍ താരം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ഫ്‌ളഡ് റിലീഫ് ഫണ്ടില്‍ ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു.
 
ഡി.സി. ഹെല്‍ത്ത്കെയര്‍ ഇന്‍കോര്‍പ്പറേഷന്റെ സി.ഇ.ഒ.യും എസ്.എം. റിയലറ്റിയുടെ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫന്‍ ബിസിനസില്‍ ഡോക്ടറേറ്റും എം.ബി.എ.യും കരസ്ഥമാക്കിയ വ്യക്തിയാണ്. അമേരിക്കന്‍, ഇന്ത്യന്‍- അമേരിക്കന്‍ സമൂഹങ്ങളിലും ഇതര രാഷ്ട്രീയ സംഘടനകളുടെ തലപ്പത്തും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുള്ള ഡോ. ബാബു സ്റ്റീഫന്‍ താന്‍ പിന്നിട്ട വഴികളില്‍ അഭിമാനപൂര്‍ണ്ണമായ നേട്ടങ്ങള്‍ കൈവരിച്ചു.ഇന്ത്യന്‍ കള്‍ച്ചറല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഐ.സി.സി.) യുടെ രണ്ടു വര്‍ഷം പ്രസിഡന്റായിരുന്ന അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രഷണല്‍ അഡ്വസറി ബോര്‍ഡിന്റെ വിശിഷ്ടാംഗമായിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്ക (എഫ്.ഐ.ഐ.) യുടെ റീജണല്‍ വൈസ് പ്രസിഡന്റായും രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്ക (എഐഎ)യുടെ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ നിലവിലുള്ള ചെയര്‍മാന്‍ കൂടിയാണ്. 
 
മലയാളത്തിലെ പ്രശസ്തമായ കൈരളീ ടെലിവിഷന്റെ സ്ഥാപക അംഗങ്ങളിലൊരാളായ ഡോ. ബാബു സ്റ്റീഫന്‍ വാഷിംഗ്ടണ്‍ ഡി.സി. മെട്രോപ്പോളിറ്റന്‍ മേഖലകളിലുള്ള ഇന്ത്യന്‍ സമൂഹത്തിനായി രണ്ടു ലോക്കല്‍ പ്രസിദ്ധീകരണങ്ങളും നടത്തുന്നുണ്ട്. എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ ദിനപത്രങ്ങള്‍ക്കു പുറമെ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള ദര്‍ശന്‍ ടെലിവിഷന്റെ സ്ഥാപക പ്രൊഡ്യൂസര്‍ കൂടിയാണ്. കഴിഞ്ഞ മൂന്നു ദശാബ്ദമായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പലതെരഞ്ഞെടുപ്പുകള്‍ക്കും ധനസമാഹരണത്തിനും ചുക്കാന്‍ പിടിച്ചിട്ടുള്ള ഡോ. ബാബു സ്റ്റീഫന്‍ വാഷിംഗ്ടണ്‍ ഡി.സി. മേയറുടെ നേതൃത്വത്തില്‍ ചൈനയില്‍ സന്ദര്‍ശനം നടത്തിയ ബിസിനസ് സംഘത്തിലെ ഡെലിഗേറ്റുമാരില്‍ ഒരാളായിയിരുന്നു. ബില്‍ക്ലിന്റണ്‍, ബറാക്ക് ഒബാമ ഉള്‍പ്പെടെ നാല് അമേരിക്കന്‍ പ്രസിഡന്റുമാരുമായി സൗഹൃദം സ്ഥാപിക്കാനും അവരുമായി അടുത്തിടപെടാനും ഭാഗ്യം ലഭിച്ച അപൂര്‍വ്വം ഇന്ത്യക്കാരില്‍ ഒരാളാണ് ഡോ. ബാബു സ്റ്റീഫന്‍. കൂടാതെ നിരവധി രാജ്യങ്ങളിലെ കിരീടാവകാശികളുമായും മന്ത്രിമാരുമായും ഇടപെടാനുള്ള അവസരവുമുണ്ടായിട്ടുണ്ട്. ഭാര്യ: ഗ്രേസി സ്റ്റീഫന്‍. ഏകമകള്‍ സിന്ധു സ്റ്റീഫന്‍. മരുമകന്‍ ജിമ്മി ജോര്‍ജ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.