You are Here : Home / USA News

കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ കരോളും ക്രിസ്മസ് ആഘോഷങ്ങളും ശനിയാഴ്ച

Text Size  

Story Dated: Wednesday, November 06, 2013 11:33 hrs UTC

ടൊറോന്റോ: മലയാളി ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ടൊറോന്റോ കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ കരോളും ക്രിസ്മസ് ആഘോഷങ്ങളും നവംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച മിസ്സിസ്സാഗായിലുള്ള സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ കാത്തലിക്ക് സെക്കന്ററി സ്‌ക്കൂളില്‍ വൈകുന്നേരം 5.30 മണിക്ക് നടക്കും. ആഘോഷപരിപാടികളില്‍ സെന്റ് മാത്യൂസ് മാര്‍തോമാ ചര്‍ച്ച്, സെന്റ് ഇഗ്നേഷ്യസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സി.എസ്.ഐ. ക്രസ്റ്റ് ചര്‍ച്ച് ടൊറോന്റോ, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ച് ടൊറോന്റോ, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സി.എസ്.ഐ. ചര്‍ച്ച് ടൊറോന്റോ, സെന്റ് തോമസ് സീറോ-മലബാര്‍ കാത്തലിക് ചര്‍ച്ച് തുടങ്ങിയ ടൊറോന്റോയിലെ എല്ലാ മലയാളി ക്രൈസ്തവസഭകളും പങ്കെടുക്കും. ഓരോ പള്ളികളും രണ്ട് കരോള്‍ ഗാനങ്ങള്‍ വീതം ആഘോഷങ്ങളുടെ ഭാഗമായി ആലപിക്കുന്നതാണ്.

 

സെന്റ് തോമസ് സീറോ-മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ.ജോസ് കല്ലുവേലില്‍ ക്രിസ്മസ് സന്ദേശം നല്‍കും. സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ഡിന്നറും ഒരുക്കിയിട്ടുണ്ട്. കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് ഫാ.ജോണ്‍ കുര്യാക്കോസ്, സെക്രട്ടറി സന്തോഷ് സാക്ക് കോശി, ട്രഷറാര്‍ ജോണ്‍സണ്‍ സക്കറിയ, കോര്‍ഡിനേററര്‍ സൈമണ്‍ പ്‌ളാന്തോട്ടം എന്നിവരുടെ നേതൃത്വത്തിലുള്ള ഫെല്ലോഷിപ്പ് കമ്മിറ്റിയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

 

ജയ്‌സണ്‍ മാത്യൂ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.