You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഡേ ആഘോഷങ്ങള്‍

Text Size  

Story Dated: Friday, March 08, 2019 12:39 hrs UTC

ജോഷി വള്ളിക്കളം

ഷിക്കാഗോ: ശനിയാഴ്ച നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഡേ ആഘോഷങ്ങളില്‍ വിന്‍ഡി സിറ്റി-2019 ടൈറ്റില്‍ വിജയി 'ഇഷ ജോഗ്'- സ്ത്രീ രത്നം 2019, വനിതാ രത്നം 2019 വിജയികളെ കിരീടം അണിയിക്കുന്നതാണ്. യുവരത്നം 2019 വിജയിയെ ഫോമാ ക്യൂന്‍ 2018- സാറാ അനിലും കിരീടം അണിയിക്കുന്നതാണ്. സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ഇല്ലിനോയ് സ്റ്റേറ്റ് സെനറ്റര്‍ (56-ഡിസ്ട്രിക്റ്റ്) മിഷേല്‍ മുസ്മാന്‍ മുഖ്യ അതിഥിയായും കോണ്‍സുലേറ്റ് ഓഫ്സര്‍ രാജേശ്വരി ചന്ദ്രശേഖരന്‍ അതിഥിയായും പങ്കെടുക്കുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ വിവിധ മത്സരങ്ങള്‍. വെജിറ്റബിള്‍ കാര്‍വിംഗ്, ഫ്ലവര്‍ അറേജ്മെന്റ് ബ്രൈഡല്‍, പ്രോം മേക്ക്ഓവര്‍, ഡിബേറ്റ്, 5 മുതല്‍ WoW (Women of Worth), ഫാഷന്‍ പാജന്റ്, യുവരത്‌നം, വനിതാ രത്‌നം, സ്ത്രീ രത്‌നം മല്‍സരങ്ങള്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം ജനറല്‍ കോര്‍ഡിനേറ്റര്‍ (708-662-0774), വനിതാ പ്രതിനിധികളായ ലീല ജോസഫ് (224-578-5262), മേഴ്സി കുറിയാക്കോസ് (773-865-2456) എന്നിവര്‍ ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.