You are Here : Home / USA News

താമ്പായിലെ കൺവൻഷൻ കിക്കോഫ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, March 05, 2019 12:40 hrs UTC

താമ്പാ: ആഗസ്ത് ഒന്ന് മുതൽ നാല് വരെ ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷൻ രജിസ്‌ട്രേഷൻറെ താമ്പായിലെ കിക്കോഫ് ചിക്കാഗോ രൂപതാ രൂപതാ സഹായ മെത്രാൻ മാർ. ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ നടന്നു. കൺവൻഷന്റെ വിജയത്തിനായി പ്രാർത്ഥിച്ചൊരുങ്ങുവാൻ മാർ. ജോയ് ആലപ്പാട്ട് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഏഴു വർഷത്തിനുശേഷം നടക്കുന്ന കൺവൻഷൻ അമേരിക്കയിലെ സീറോ മലബാർവിശ്വാസികളുടെ വലിയ കൂട്ടായ്മയായി മാറും. സഭാ ഐക്യവും പാരമ്പര്യവും പ്രഘോഷിക്കപ്പെടുന്ന ഈ സഭാസംഗമത്തിലേക്ക് വിശാസികളേവരും പങ്കെടുക്കണമെന്ന് പിതാവ് പറഞ്ഞു. ഇടവക വികാരി ഫാ. റാഫേൽ അമ്പാടൻ പരിപാടികൾക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നെത്തിയ നാഷണൽ കൺവൻഷന്റെ ഭാരവാഹികളായ ബാബു മാത്യു പുല്ലാട്ട് (വൈസ് ചെയർമാൻ), ആന്റ്ണി ചെറു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കൺവൻഷൻ ലോക്കൽ കോ-ഓർഡിനേറ്റേഴ്‌സ് ഷാജു ഔസേപ്പ് ( ട്രസ്റ്റി), പൗളിൻ ആളൂക്കാരൻ , എബി , ഷോൺ ബേബി എന്നിവർ പരിപാടികൾ വിജയമാക്കി. കൺവൻഷനു നിരവധി കുടുംബങ്ങൾ താമ്പായിൽ നിന്നും പങ്കെടുക്കും. കൺവൻഷന്റെ പ്രത്യേക റാഫിൾ ഉദ്ഘാടനവും തദവസരത്തിൽ നടന്നു. അലക്സ് ചാണ്ടപ്പിള്ള, റോസിലി അമ്പലത്തുങ്കൽ എന്നിവർ പ്രഥമ റാഫിൾ ടിക്കറ്റുകൾ മാർ. ആലപ്പാട്ടിൽ നിന്ന് സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.