You are Here : Home / USA News

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ?

Text Size  

Story Dated: Tuesday, November 05, 2013 01:36 hrs UTC

ജോസ് പിന്റോ സ്റ്റീഫന്‍

 

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്തമേരിക്കയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് തിരശീല വീണു. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമായി ഞാന്‍ കരുതുന്നു. ഒരു വര്‍ഷത്തിലേറെ ഇത്തരം പ്രോഗ്രാമുകളില്‍ നിന്നും അകന്നുമാറിനിന്ന എനിക്ക് നമ്മുടെ സമൂഹമധ്യത്തിലേക്ക് സജീവമായി വീണ്ടും കടന്നു വരാന്‍ ഈ സമ്മേളനം ഒരു നിമിത്തമായി മാറി. അതിനെനിക്ക് ഉത്തേജനമായി തീര്‍ന്ന വ്യക്തികള്‍ക്കും ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നന്ദി അര്‍പ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഔദ്യോഗികമായ നന്ദിപ്രകടനത്തിന് എനിക്ക് അവകാശമില്ല. എങ്കിലും ഒരു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ കോണ്‍ഫറന്‍സില്‍നിന്നും എനിക്ക് ലഭിച്ചു നന്മകള്‍ക്ക് നന്ദി പറയാതിരിക്കാന്‍ എനിക്കാവില്ല.

എനിക്ക് കുറച്ചെങ്കിലും അറിയാവുന്നവരെയും എന്നോട് ഇടവേളയില്‍ അടുത്തിടപഴകിയവരെയും മാത്രമേ ഞാനിവിടെ പരാമര്‍ശിക്കുന്നുള്ളൂ. പ്രിയമുള്ളവരെ, നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ? ന്യൂജേഴ്‌സിയിലെ ബ്ലൂംഫീല്‍ഡില്‍ നിന്നും എക്‌സ്ട്രാമൈലുകള്‍ കാറോടിച്ച് ഞാന്‍ താമസിക്കുന്ന ലിയോണിയായില്‍ വന്ന് എന്നെയും കൂട്ടി സമ്മേളനസ്ഥലത്തേക്ക് പോയ പ്രിയ സുഹൃത്തും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഫിലിപ്പ് മാരേട്ടിനോ? മൂന്നുദിവസം നീണ്ടുനിന്ന മാധ്യമസമ്മേളനത്തിനിടയില്‍ രാത്രികിടന്നുറങ്ങാന്‍ സൗജന്യമായി മുറി പങ്കിടുവാന്‍ എന്നോട് സന്‍മനസ് കാണിച്ച അനില്‍ ആറന്‍മുള എന്ന പുതിയ സുഹൃത്തിനോ? അതില്‍ ആറന്‍മുളയെ എനിക്ക് പരിചയപ്പെടുത്തി തന്ന ഈ-മലയാളി പത്രാധിപര്‍ ജോര്‍ജ് ജോസഫിനോടോ? നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ?

 

ഈ പ്രസ്ഥാനത്തെ ദേശീയതലത്തില്‍ നയിക്കുന്ന മാത്യൂ വര്‍ഗീസ്, മധു കൊട്ടാരക്കര എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ ടീമംഗങ്ങള്‍ക്കുമോ? ലോക്കല്‍ സംഘാടകരെന്ന നിലയില്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോസ് കാടാപുറത്തിനും ടീമംഗങ്ങള്‍ക്കുമോ? ഈ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്ത എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കുമോ? ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത കാണിച്ച ആര്‍. ശ്രീകണ്ഠന്‍നായര്‍, ജോസ് പനച്ചിപ്പുറം, ജി.ഗോപീകൃഷ്ണന്‍, ബിനു ജോണ്‍ എന്നീ മാധ്യമകുലപതിമാര്‍ക്കോ? കെ.എന്‍.ബാലഗോപാല്‍ എം.പി., വി.സി. സതീശന്‍ എം.എല്‍.എ., വി.റ്റി. ബലറാം എം.എല്‍.എ. എന്നീ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കോ? അമേരിക്കയില്‍ തന്നെ താമസിക്കുന്ന മലയാളി രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക നായകന്‍മാര്‍ക്കോ? നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ? സമ്മേളനത്തിനും താമസത്തിനും സ്ഥലമൊരുക്കിതന്ന ഹോളിഡേ ഇന്‍ എന്ന ഹോട്ടലിനോ? രുചിയേറിയ ഇന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കി തന്ന ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്കോ? അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറയുടെ പ്രതിനിധികളായി പാനല്‍ ചര്‍ച്ച അവതരിപ്പിച്ച സോവി ആഴാത്ത്, ഡോ.ദേവി നമ്പ്യാപറമ്പില്‍ എന്നീ സി.എന്‍.എന്‍. ചാനല്‍ പ്രതിനിധികള്‍ക്കോ?

 

ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ഈ വേദിയില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഫ്രീലാന്‍സ് എഴുത്തുകാരുമായ മൊയ്തീന്‍ പുത്തന്‍ചിറ, ത്രേസ്യാമ്മാ നാടാവള്ളി, റീനി മമ്പലം, ജേക്കബ്, പി.പി.ചെറിയാന്‍ തുടങ്ങിയവര്‍ക്കോ? ആനന്ദ് ജോണിനെ മറന്നുകളയരുതെന്നും ആനന്ദിന്റെ മോചനത്തിനായി നമ്മുടെ മാധ്യമങ്ങള്‍ക്ക് എന്തുചെയ്യാനാകും എന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സംസാരിച്ച പ്രേമാ ആന്റണി, തമ്പി ആന്റണി എന്നീ മനുഷ്യസ്‌നേഹികള്‍ക്കോ? ആനന്ദ് ജോണ്‍ ന്യൂയോര്‍ക്ക് ജയിലിലെത്തിയ നാള്‍ മുതല്‍ നിരന്തരം പോയി സന്ദര്‍ശിക്കുകയും അനേകം പേരെ അവിടെ കൊണ്ടുപോകുകയും ചെയ്ത തോമസ് കൂവള്ളൂര്‍, സിസിലി കൂവള്ളൂര്‍, അവരുടെ സഹപ്രവര്‍ത്തകര്‍, ഈയിടെ ആരംഭിച്ച ജസിറ്റീസ് ഫോര്‍ ആള്‍ എന്ന മനുഷ്യാവകാശ സംഘടനയിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കോ?.... സമ്മളനം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തുകയും ഫോട്ടോ എടുക്കുകയും ചെയ്ത എല്ലാവര്‍ക്കും പ്രത്യേകിച്ച് എന്റെ ഫോട്ടോകള്‍ എടുത്തുതന്ന ജോയിച്ചന്‍ പുതുകുളം, മൊയിതീന് പുത്തന്‍ചിറ, അനില്‍ പുത്തന്‍ചിറ എന്നിവര്‍ക്കോ? സമ്മേളനത്തിലുടനീളം നിറഞ്ഞുനിന്ന അലക്‌സ് വിളനിലം, ഡോ. ജേക്കബ് തോമസ്, തോമസ് ടി. ഉമ്മന്‍ എന്ന തലതൊട്ടപ്പന്‍മാര്‍ക്കോ? നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ? സമ്മേളനം വിജയിപ്പിച്ച എല്ലാവര്‍ക്കും ഏറ്റുവുമുപരിയായി ഞങ്ങളെ അനുഗ്രഹിച്ച് ശക്തിപ്പെടുത്തിയ സര്‍വ്വശക്തനായ ദൈവത്തിനും നന്ദി അര്‍പ്പിക്കുന്നു. നന്ദി. ഒരായിരം നന്ദി…

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.