You are Here : Home / USA News

രേഖ നായർ ഫോമാ വനിതാ ഫോറം ചെയർപേഴ്സൺ

Text Size  

Story Dated: Thursday, December 06, 2018 11:27 hrs UTC

പന്തളം ബിജു തോമസ്‌

ഡാളസ്: 2018 - 2020 കാലയളവിലെ ഫോമായുടെ നാഷണൽ വിമൻസ്ഫോറം ചെയർപേഴ്സണായി രേഖനായരെ, നാഷണല്‍ കമ്മറ്റി ഐക്യകണ്ടേന തിരഞ്ഞെടുത്തു. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള സ്ത്രീകളുടെ നേട്ടങ്ങള്‍ നമുക്ക് അഭിമാനകരമാണ്. സ്ഥിതി വിവര കണക്കുകള്‍ പ്രകാരം, മലയാളി സ്ത്രീയെ ലോകനവോത്ഥാനസ്ത്രീയുടെ പ്രതീകമായി അവതരിപ്പിക്കത്തക്കവണ്ണം മികച്ചതാണ്. അടുത്ത രണ്ടു വര്‍ഷക്കാലം, അമേരിക്കന്‍ മലയാളി വനിതാ സമൂഹത്തിനു മൊത്തത്തില്‍ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുവാനായിരിക്കും രേഖ നായര്‍ പരിശ്രമിക്കുന്നത്. തന്നെ ഈ പദവിയിലേക്ക് നിർദ്ദേശിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി രേഖ പറഞ്ഞു. കഴിഞ്ഞ ഭരണ സമിതിയിൽ (2016-2018) ഫോമാ വിമൻസ് ഫോറം സെക്രട്ടറിയെന്ന നിലയിൽ ചെയർപേഴ്സൺ ഡോക്ടര്‍ സാറാ ഈശോയുമായി ചേർന്ന് ഫോറത്തിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രേഖക്ക് സാധിച്ചിരുന്നു. രേഖയുടെ നേതൃത്വത്തിൽ നടത്തിയ നഴ്സിംഗ് സ്കോളർഷിപ്പ് പ്രൊജക്റ്റ്, പ്രായാധിക്ക്യം മൂലം കഷ്ടത അനുഭവിക്കുന്ന നിർദ്ധനരായ സ്ത്രീകൾക്ക് വേണ്ടിയുള്ള പാലിയേറ്റീവ് കെയർ പ്രൊജക്റ്റ്‌ എന്നീ ബ്രഹുത്തായ പദ്ധതികളാണ് കഴിഞ്ഞ വിമൻസ്ഫോറം പൂർത്തീകരിച്ചത്.

 

ഫോമായുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍, കേരളകൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത്അമേരിക്ക എന്ന സംഘടനയുടെയൂത്ത് സെക്രട്ടറി, യൂത്ത് പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി രണ്ടാം തലമുറയുടെ പ്രതിനിധി കൂടിയാണ് രേഖ. കുട്ടികാലം മുതൽ തന്നെ ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച പാരമ്പര്യമാണ് രേഖക്ക് ഉള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.