You are Here : Home / USA News

സെനറ്റര്‍ കെവിന്‍ തോമസിന് മലയാളി കമ്മ്യൂണിറ്റി സ്വീകരണം നല്‍കി

Text Size  

Story Dated: Tuesday, November 27, 2018 12:07 hrs UTC

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ കെവിന്‍ തോമസിന് ന്യൂയോര്‍ക്കിലെ മലയാളീ സമൂഹവും ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്‌റ്റോറന്റും ചേര്‍ന്ന് വെറ്ററന്‍സ് ദിനമായ നവംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് ക്യുന്‍സില്‍ ഉള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്‌റ്റോറന്റില്‍ വെച്ച് നടത്തിയ സ്വീകരണ സല്‍ക്കാര ചടങ്ങില്‍ ഒട്ടു മിക്ക പ്രമുഖ മലയാളീ സാംസ്കാരിക സംഘടനകളും വ്യക്തികളും പങ്കെടുത്തു. ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരള സമാജം ,കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA), വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍., ലോങ്ങ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (LIMCA), കേരള മര്‍ച്ചന്റ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക്, നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (നഹിമ), മലയാളി ഹിന്ദു മണ്ഡലം (മഹിമ), നായര്‍ ബെനവലന്റ് അസോസിയേഷന്‍ (NBA) , കലാവേദി , INOC , സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍, NANMA , കേരളാ മാപ്പിള ഗ്രൂപ്പ്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക് (INANY ). കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ, MTA മലയാളി അസോസിയേഷന്‍ എന്നീ സാംസ്കാരിക സംഘടനകളുടെ ഒട്ടനേകം പ്രതിനിധികള്‍ ടേസ്റ്റ് ഓഫ് കൊച്ചിനില്‍ നടന്ന ഡിന്നര്‍ ഈവെനിംഗില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത കെവിന്‍ തോമസ്, പത്‌നി റിന്‍സി, മാതാപിതാക്കളും മറ്റു കുടുംബാന്ഗങ്ങളും പങ്കെടുത്ത ഈ ചടങ്ങിന് കോര്‍ഡിനേറ്ററു ആയി പ്രവര്‍ത്തിച്ചത് ഗഇഅചഅ പ്രസിഡന്റ് ശ്രീ അജിത് കൊച്ചുകുടിയില്‍ എബ്രഹാം ആണ്. ടേസ്റ്റ് ഓഫ് കോച്ചിനെ പ്രതിനിധീകരിച്ചു ശ്രീ എബ്രഹാം പുതുശ്ശേരില്‍ സ്വാഗതം ആശംസിച്ചു. നോര്‍ത്ത് ഹെംസ്റ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍ ശ്രീ കളത്തില്‍ വറുഗീസ്, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ മാമന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടോമി കക്കാട്ട്, ട്രെഷറര്‍ സജിമോന്‍ ആന്‍റ്റണി, പോള്‍ കറുകപ്പിള്ളില്‍, ലീല മാരേട്ട്, ജോയ് ഇട്ടന്‍, വിനോദ് കെയാര്‌കെ, ഫിലിപ്പോസ് ഫിലിപ്പ്, റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ, ആനി പോള്‍, ഫോമാ സെക്രട്ടറി ശ്രീ ജോസ് എബ്രഹാം, ട്രെഷറര്‍ ശ്രീ ഷിനു ജോസഫ്, RVP കുഞ്ഞു മാലിയില്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ചാക്കോ കോയിക്കലാത്, സ്റ്റാന്‍ലി കളത്തില്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രസിഡന്റ് ശ്രീ കോശി ഉമ്മന്‍, ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ ഉൃ .ജോസ് കാനാട്ട് കൂടാതെ ഒട്ടു മിക്ക സംഘടനകളുടെയും സാരഥികളും ചഥജഉ , ഡട ആര്‍മി കൂടാതെ മറ്റനേകം മേഖലകളില്‍ ജോലി ചെയ്യുന്ന ന്യൂ ജനറേഷന്‍ അമേരിക്കന്‍ മലയാളികളും യോഗത്തില്‍ പങ്കെടുത്തു. തേര്‍ഡ് ജനറേഷന്‍ അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിച്ചു ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികാളായ അലന്‍ അജിത്, മാര്‍ക്ക് ഇടയാടി എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു. ടേസ്റ്റ് ഓഫ് കൊച്ചിന്‍ ആന്‍ഡ് മഹാരാജ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്തു ന് യൂയോര്‍ക്ക് മലയാളികളുമായി ഒത്തു ചേര്‍ന്ന് നടത്തിയ കോണ്‍ഗ്രേറ്റുലേഷന്‍സ് കെവിന്‍ തോമസ് എന്ന ഈ ഡിന്നര്‍ ഈവെനിംഗില്‍ ശ്രീ ചെറിയാന്‍ അരികുപുറത്തു കെവിന്‍ തോമസിനെ പൊന്നാട അണിയിച്ചു. പൗലോസ് മഹാറാണി, ജോസ് അരികുപുറത്തു, വര്‍ഗീസ് അരികുപുറത്തു, എബ്രഹാം പുതുശ്ശേരില്‍ , മറിയക്കുട്ടി പുതുശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് പ്ലാക്ക് സമ്മാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.