You are Here : Home / USA News

കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സെമിനാറുകള്‍ നടത്തുന്നു

Text Size  

Story Dated: Tuesday, November 06, 2018 09:25 hrs UTC

വര്‍ഗീസ് പോത്താനിക്കാട്

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ പത്തിന് വൈകിട്ട് 3 മണിക്ക് ടാക്‌സ് നിയമങ്ങളെക്കറിച്ചും വില്പത്ര നിയമങ്ങളെക്കുറിച്ചുമുള്ള സെമിനാറുകള്‍ നടത്തുന്നു. ന്യൂയോര്‍ക്കില്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചായിരിക്കും (26 North Tyson Ave., Floral Park, New York 11001) സെമിനാറുകള്‍ നടത്തുന്നത്. ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ടാക്‌സ് അക്കൗണ്ടന്റുമാരായ ഷാജു സാം, ബാബു ഉത്തമന്‍ എന്നിവര്‍ സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട ടാക്‌സ് നിയമങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് മാറിവന്ന ചില പുതിയ നിയമങ്ങളെക്കുറിച്ചും ക്ലാസുകള്‍ നടത്തും. വില്‍പത്രം തയാറാക്കുന്നതിന്റെ ആവശ്യകതയും, ആയതിനു അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളേയും കുറിച്ച് ന്യൂയോര്‍ക്കിലെ പ്രശസ്തനായ അഭിഭാഷകന്‍ വിനോദ് കെയാര്‍കെ Esq ക്ലാസുകള്‍ നടത്തും. സെമിനാറുകളില്‍ പങ്കെടുത്ത് ഈ അസുലഭ സന്ദര്‍ഭം പ്രയോജനപ്പെടുത്താന്‍ ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

അന്നുതന്നെ അഞ്ചുമണിക്ക് കേരള സമാജത്തിന്റെ ഒരു പൊതുയോഗവും നടക്കുന്നതായി പ്രസിഡന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്) 917 488 2590, ജോജോ തോമസ് (വൈസ് പ്രസിഡന്റ്) 516 455 9739, വിന്‍സെന്റ് സിറിയക് (സെക്രട്ടറി) 516 508 8297, വര്‍ഗീസ് ജോസഫ് (ജോ. സെക്രട്ടറി) 516 302 3563, വിനോദ് കെയാര്‍കെ (ട്രഷറര്‍) 516 633 5208.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.