You are Here : Home / USA News

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് ന്യുജഴ്സിയില്‍ സ്വീകരണം

Text Size  

Story Dated: Tuesday, October 09, 2018 04:07 hrs UTC

അലക്സ് ചിലമ്പട്ടശേരില്‍

ന്യുജഴ്സി: ന്യുജഴ്സിയിലെ വ്യവസായ പ്രമുഖരുടെ കൂട്ടായ്മയായ കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഒഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ,11ാം തീയതി 6.30 PMന് എഡിസണ്‍ ഹോട്ടലില്‍ വെച്ച് (1173 King Georges Post Road , Edison , NJ) .കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഒഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ ത്തനങ്ങള്‍ക്ക് 2014ല്‍ തുടക്കമിട്ടത്‌ എന്‍ .കെ പ്രേമചന്ദ്രന്‍ 2014-ല്‍ തിരി കൊളുത്തിയതോടെയാണ്‌. ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ വേറിട്ട ശബ്ദമായി നിലകൊള്ളുന്ന കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിന്റെ പാര്‍ലമെന്റിലെ പ്രതിനിധി് ശ്രീ.എന്‍.കെ. പ്രേമചന്ദ്രനു സ്വീകരണം ന്ല്‍കുന്നു. ജലസേചന മന്ത്രിയായി കേരളത്തില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രേമചന്ദ്രന്‍. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ് ആദര്‍ശ ധീരതയുടെ പര്യായമായ ശ്രീ. പ്രേമചന്ദ്രന്‍. തന്റേതായ വ്യത്യസ്ഥത ശൈലിയില്‍ കൂടി ജനമനസ്സുകളിലേക്ക് ഇറങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. മൂന്നാം തവണയാണ് പാര്‍ലമെന്റ് പ്രതിനിധി ആകുന്നത്. 2014 മുതല്‍ കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തെ ഇന്‍ഡ്യന്‍ പാര്‍ലിമെന്റില്‍ പ്രതിനിധീകരിക്കുന്ന ശ്രീ. പ്രേമചന്ദ്രന്‍, വിഷയങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും, കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പാര്‍ലമെന്റില്‍ മുഴങ്ങുന്ന ശബ്ദവുമാണ് പ്രേമചന്ദ്രന്റേത്.കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഒഫ് നോര്‍ത്ത് അമേരിക്കയുടെ ഈ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും KCCNA ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് Aniyan George , Chairman 908.337.1289, Dr Gopinathan Nair , President 732.915.8813 , Raj Daniel General Secretary 646.533.3743

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.