സ്റ്റാഫോര്‍ഡ് (ഹൂസ്റ്റണ്‍): സുപ്രസിദ്ധ കണ്വന്ഷന് പ്രാസംഗികനും വേദപണ്ഡിതനുമായ ഡോ. ജോര്‍ജ് ചെറിയാന് ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ഒക്ടോബര്‍ 17,18,19,20 തീയതികളില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ചര്‍ച്ച് ഇടവക മിഷനാണ് പള്ളിയില്‍ വെച്ച് സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്കും, ഞായറാഴ്ച രാവിലെ 10 മണിക്കും നടക്കുന്ന കണ്‍വന്‍ഷനില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. യോഗത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ. സജി മാത്യു, സാമുവേല്‍ കോശി, ടി.വി മാത്യു, എ.എസ്. തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Comments