You are Here : Home / USA News

മാറാനാഥാ ഗോസ്പല്‍ ചര്‍ച്ച് ഗള്‍ഫ് ചാപ്റ്റര്‍ ഫാമിലി കോണ്‍ഫറന്‍സ്‌

Text Size  

Story Dated: Monday, October 14, 2013 02:02 hrs UTC

 റോജിന്‍ പൈനുംമൂട്


അബുദാബി: പെന്തക്കോസ്തല്‍ മാറാനാഥാ ഗോസ്പല്‍ ചര്‍ച്ച് (പി.എം.ജി) ഗള്‍ഫ് ചാപ്റ്റര്‍ ഫാമിലി കോണ്‍ഫറന്‍സ് ഒക്ടോബര്‍ 15,16 തീയതികളില്‍ മുസഫ ബ്രദറല്‍ ചര്‍ച്ച് സെന്ററില്‍ നടക്കും. 15 ന് രാവിലെ 9.30 ന് കെ.കെ.ജോസഫ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ജേക്കബ് ഡാനിയേല്‍ അധ്യക്ഷത വഹിക്കും.

കോണ്‍ഫറന്‍സില്‍ ബൈബിള്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ആരാധന, തുടങ്ങി വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റര്‍ കെ.കെ.ജോസഫ്, പാസ്റ്റര്‍ ജി.ജെ. അലക്‌സാണ്ടര്‍, പാസ്റ്റര്‍ ടി.ജെ.സാമുവല്‍, പാസ്റ്റര്‍ എം.കെ.സ്‌കറിയ, പാസ്റ്റര്‍ ചെറിയാന്‍ സഖറിയ, പാസ്റ്റര്‍ ജേക്കബ് ഡാനിയേല്‍, പാസ്റ്റര്‍ സാമുവേല്‍ സൈമണ്‍, പാസ്റ്റര്‍ ഇ.ബി.സത്യാര്‍ത്ഥി, പാസ്റ്റര്‍ വര്‍ഗീസ് സാമുവേല്‍, പാസ്റ്റര്‍ സജു ജോണ്‍ എന്നിവര്‍ വിവിധ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ദിവസവും രാത്രി 7.30 മുതല്‍ 10 മണി വരെ പൊതുസമ്മേളനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: - 0508231277, 0556338992

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.