ഫാര്‍മേഴ്സ് ബ്രാഞ്ച്(ടെക്സസ്) : മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന പതിമൂന്നാമത് മാര്‍ത്തോമ്മാ ഫെസ്റ്റ് 2013 ഇന്ന് ഒക്ടോബര്‍ 5 ശനിയാഴ്ച രണ്ടു മുതല്‍ 9.30 വരെ ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് പരിസരത്ത് വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. കേരളത്തിലും പ്രാദേശിക തലത്തിലും നടത്തപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇതില്‍ നിന്നും സമാഹരിക്കുന്ന പണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമായ ഫെസ്റ്റില്‍ എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് ഇടവക വികാരി റവ. ജോസ് സി. ജോസഫ്, എബി ജോര്‍ജ്, ഫിലിപ്പ് തോമസ് (സി.പി.എ.) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി മേയര്‍ ബില്‍ ഗ്ലന്‍സി, ബ്രൂക്ക് ഹെവന്‍ കോളേജ് പ്രസിഡന്റ് ഡോ. തോം ഡെസ്നി എന്നിവര്‍ മുഖ്യാതിഥികളായി ഫെസ്റ്റില്‍ പങ്കെടുക്കും.
Comments