You are Here : Home / USA News

ലാനാ കണ്‍വെന്‍ഷനില്‍ പുസ്‌തകോത്സവം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 30, 2013 10:19 hrs UTC

ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ തീയതികളില്‍ ഷിക്കാഗോയിലെ ഹോട്ടല്‍ ഷെറാട്ടണ്‍ ഒഹയറില്‍ വെച്ച്‌ നടത്തന്ന ലാനാ കണ്‍വെന്‍ഷനടോബന്ധിച്ച്‌ വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ പുസ്‌തകങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടേയും എത്താന്‍ സാധിക്കാത്തവരുടേയും പുസ്‌തകങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തുന്നതാണ്‌. താത്‌പര്യമുള്ളവര്‍ക്ക്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഗ്രന്ഥകര്‍ത്താക്കളില്‍ നിന്നും അവരുടെ പുസ്‌തകങ്ങള്‍ വില നല്‍കി വാങ്ങുവാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

 

കവിയും ഗ്രന്ഥകാരനുമായ അബ്‌ദുള്‍ പുന്നയൂര്‍ക്കുളമാണ്‌ (ഡിട്രോയിറ്റ്‌) പുസ്‌തകത്തിന്റെ ചുമതലക്കാരന്‍. പ്രദര്‍ശനമേളയില്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പുസ്‌തകത്തിന്റെ ഒരു പ്രതി M.N Abdutty, 25648 Salem St, Roseville, MI 480 66 എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുക. പുസ്‌തകോത്സവത്തിന്റെ ഭാഗമായി അമേരിക്കയില്‍ ഇതിനുമുമ്പ്‌ പ്രകാശനം നടത്താത്ത ഗ്രന്ഥങ്ങളുടെ ഔദ്യോഗിക പ്രകാശനം മുഖ്യാതിഥി പെരുമ്പടവം ശ്രീധരനെക്കൊണ്ട്‌ നിര്‍വഹിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. താത്‌പര്യമുള്ളവര്‍ അബ്‌ദുള്‍ പുന്നയൂര്‍ക്കുളവുമായി ബന്ധപ്പെടണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍: 586 944 1805.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.