You are Here : Home / USA News

കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ ഓണാഘോഷം ഒക്‌ടോബര്‍ 12-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 15, 2013 10:50 hrs UTC

സ്റ്റാറ്റന്‍ഐലന്റ്‌, ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒക്‌ടോബര്‍ 12-ന്‌ ശനിയാഴ്‌ച വിപുലമായ പരിപാടികളോടെ സ്റ്റാറ്റന്‍ഐലന്റിലുള്ള സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ഉച്ചയ്‌ക്ക്‌ 12.30-ന്‌ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന പരിപാടികളില്‍ വിവിധ സംഘടനാ നേതാക്കളും സാമൂഹിക -സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുക്കും. ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്ത്‌, കൊച്ചിന്‍ സോളോ ഓക്കസ്‌ട്ര ഒരുക്കുന്ന `ഓണനിലാവ്‌', നൂപുര ഡാന്‍സ്‌ സ്‌കൂള്‍ അവതരിപ്പിക്കുന്ന വിവിധതരം ഡാന്‍സുകള്‍, തിരുവാതിര, വള്ളംകളി, സ്‌കിറ്റ്‌ തുടങ്ങിയ പരിപാടികള്‍ ഹൃദ്യതയും ഗൃഹാതുരതയും ഉളവാക്കുമെന്ന്‌ പ്രസിഡന്റ്‌ ബിനോയ്‌ തോമസ്‌ പ്രസ്‌തിവിച്ചു. എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണാഘോഷപരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി കേരള സമാജം പ്രസിഡന്റ്‌ ബിനോയ്‌ തോമസ്‌, സെക്രട്ടറി മാണി ചാക്കോ, ട്രഷറര്‍ തോമസ്‌ ജോണ്‍ എന്നിവര്‍ അറിയിച്ചു. സമാജം പബ്ലിസിറ്റി കണ്‍വീനര്‍ വര്‍ഗീസ്‌ മാത്യു അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.