You are Here : Home / USA News

സ്‌റ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുനാള്‍ ആഘോഷിക്കുന്നു

Text Size  

Story Dated: Wednesday, September 11, 2013 10:53 hrs UTC

- ബേബിച്ചന്‍ പൂഞ്ചോല

 

ന്യുയോര്‍ക്ക്‌: സ്‌റ്റാറ്റന്‍ ഐലന്‍ഡ്‌ സീറോ-മലബാര്‍ ഇടവകയില്‍ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്‌ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍െറ തിരുനാള്‍ ഈ വര്‍ഷവും ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്‍േറയും മാര്‍ തോമ്മാശ്‌ളീഹായുടേയും തിരുനാള്‍ സംയുക്തമായി ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ പള്ളിയില്‍വച്ച്‌ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്‌ടോബര്‍ 5, 6 (ശനി, ഞായര്‍) തിയ്യതികളില്‍ ആഘോഷിക്കുന്നതാണ്‌. ഒക്‌ടോബര്‍ 5 ശനിയാഴ്‌ച വൈകുന്നേരം 6:30 ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങള്‍ക്കുശേഷം ന്യൂജേഴ്‌സിയിലെ നാട്ടുകൂട്ടം തീയറ്റേഴ്‌സ്‌ അവതരിപ്പിക്കുന്ന ''അപ്പൂപ്പന്‌ 100 വയസ്സ്‌'' എന്ന ഹാസ്യ സംഗീത നാടകം പാരീഷ്‌ ഹാളില്‍ അരങ്ങേറും. തുടര്‍ന്ന്‌, സേ്‌നഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌. പ്രധാന തിരുനാള്‍ ദിവസമായ 6-ാം തിയ്യതി ഞായറാഴ്‌ച 3:30-ന്‌ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ചിക്കാഗോ സെന്‍റ്റ്‌ തോമസ്‌ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സാംസ്‌ക്കാരിക അനുരൂപണത്തോടുകൂടിയ കൊടികള്‍ മുത്തുക്കുടകള്‍ ചെണ്ട - ബാന്‍ഡ്‌ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നള്ളിച്ചുകൊണ്ട്‌ നഗരംചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തോടുകൂടി കൊണ്ടാടുന്നതാണ്‌. തുടര്‍ന്ന്‌, വിഭവസമൃദ്ധമായ അത്താഴവിരുന്നും യുവജനങ്ങളുടെ നേത്യത്വത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌്‌. സ്‌റ്റാറ്റന്‍ ഐലന്‍ഡിലെ ആദ്യകാല കുടിയേറ്റ കുടുംബങ്ങളിലൊന്നും ഇടവകാഗംവുമായ പാലത്ത്‌റ തോമസ്‌ തോമസും കുടുംബവുമാണ്‌ ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. തിരുനാളിന്‌ ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വും തിരുനാളുവരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും വിശുദ്ധ കുര്‍ബാനയോടുകൂടി ഉച്ചകഴിഞ്ഞ്‌ 4:30-ന്‌ നടത്തപ്പെടുന്നു. തിരുനാള്‍ ആഘോഷങ്ങള്‍ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി പ്രസുദേന്തി തോമസ്‌ തോമസ്‌ പാലത്ത്‌റ (718-442 -5656) അറിയിച്ചു. ഈ തിരുനാളില്‍ പങ്കെടുത്ത്‌ ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ മാദ്ധ്യസ്ഥം വഴി കര്‍ത്താവിന്‍െറ അനുഗ്രഹാശീര്‍വാദങ്ങള്‍ പ്രാപിക്കുന്നതിന്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മിറ്റിയും വികാരി ഫാ. സിബി വെട്ടിയോലിലും (347-601 -0024) അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.