You are Here : Home / USA News

സെന്റ്‌.. അല്ഫോന്സായിൽ 'കേരളീയം 2013'

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, September 10, 2013 10:55 hrs UTC

കൊപ്പേൽ: ഡാലസ് സെന്റ്‌ അല്ഫോന്സ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഉത്രാടദിനമായ സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11 മുതൽ ഓണാഘോഷങ്ങളുടെഭാഗമായി 'കേരളീയം 2013' അരങ്ങേറും. ദേവാലയത്തിൽ രാവിലെ 8:30 നു ആരംഭിക്കുന്ന വി. കുര്ബാനക്കും സിസിഡി പരിശീലനത്തിനും ശേഷം സെന്റ്‌ അല്ഫോന്സാ ഹാളിലാണ് പരിപാടികൾ. 'കേരളീയം 2013' ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ഉദ്ഘാടനം ചെയ്യും . ഓണപ്പാട്ട്‌, നൃത്യനൃത്തങ്ങൾ , പുലികളി , തിരുവാതിരകളി, വള്ളം കളി തുടങ്ങി കേരളത്തിന്റെ തനതായ മറ്റു കലാരൂപങ്ങളും ആഘോഷങ്ങൾ വർണ്ണാഭമാക്കും. ഇടവകാംഗങ്ങൾ ചേർന്നു ഒരുക്കുന്ന ഓണസദ്യയും പരിപാടികളുടെ ഭാഗമായി നടക്കും. കലകളുടെ നിലവറയും രുചികളുടെ കലവറയും സമന്വയിക്കുന്ന 'കേരളീയം 2013' ൽ മികച്ചഓണസമ്മാനങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ഓണംബംബർ നറുക്കെടുപ്പും ഉണ്ടായിരിക്കുമെന്നും വികാരി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.