You are Here : Home / USA News

സെപ്‌റ്റംബര്‍ 21-ന്‌ സാക്ഷാല്‍ മഹാബലി യോങ്കേഴ്‌സില്‍

Text Size  

Story Dated: Sunday, September 08, 2013 03:10 hrs UTC

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ (ഐ.എ.എം.സി.വൈ) 2013-ലെ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30-ന്‌ 1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം ഉച്ചകഴിഞ്ഞ്‌ 1.30-ന്‌ അമേരിക്കയില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന സാക്ഷാല്‍ മഹാബലിക്ക്‌ താലപ്പൊലിയേന്തിയ കന്യകമാരുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ വരവേല്‍പ്‌ നല്‍കുന്നതും തുടര്‍ന്ന്‌ പൊതു പരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. മഹാബലിയെപ്പറ്റിയും ഓണത്തെപ്പറ്റിയും ധാരാളം കെട്ടുകഥകള്‍ പ്രചാരത്തിലുള്ള ഈ കാലഘട്ടത്തില്‍ സാക്ഷാല്‍ മഹാബലി ആരായിരുന്നുവെന്നും, ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ മഹാബലിയെപ്പറ്റി വിശദമായി ജനങ്ങളെ ബോധവത്‌കരിക്കുന്നതിനുമായി വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റിന്റെ പ്രസിഡന്റ്‌ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള അന്നേദിവസം ഓണസന്ദേശം നല്‍കുന്നതുമായിരിക്കും. കുടവയറുള്ള ഓലക്കുട ചൂടിയ മഹാബലി കേരള ജനതയുടെ മനസില്‍ കടന്നുവരാനുണ്ടായ സാഹചര്യം അദ്ദേഹത്തില്‍ നിന്നും നേരിട്ട്‌ കേള്‍ക്കാവുന്നതാണ്‌. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍, യോങ്കേഴ്‌സ്‌ സിറ്റി കൗണ്‍സില്‍ മജോറിറ്റി ലീഡര്‍ വില്‍സണ്‍ ടെറേറോ, മറ്റ്‌ സിറ്റി കൗണ്‍സില്‍ മെമ്പര്‍മാര്‍, സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളും പങ്കെടുക്കുന്ന പ്രസ്‌തുത ചടങ്ങില്‍ അമേരിക്കയില്‍ വളരെ പേരുകേട്ട അമേരിക്കന്‍ ഗായിക നിഷാ തയ്യില്‍ (പത്രപ്രവര്‍ത്തകന്‍ ജോസ്‌ തയ്യിലിന്റെ മകള്‍), മറ്റ്‌ പ്രസിദ്ധ മലയാളി ഗായകരായ ജോബി കിടാരത്തില്‍, ജോര്‍ജ്‌ കിരിയാന്തന്‍ തുടങ്ങിയവരുടെ ഗാനങ്ങളും, പ്രസിദ്ധ നര്‍ത്തകി ലിസ്സാ ജോസഫിന്റെ നേതൃത്വത്തിലുള്ള നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സസിന്റെ ഡാന്‍സുകളും, യോഗാ ഗുരു കൂവള്ളൂരിന്റെ യോഗാഭ്യാസ പ്രകടനങ്ങളും ഉണ്ടാരിക്കുന്നതാണ്‌. ട്രൈസ്റ്റേറ്റിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളും, പ്രത്യേകിച്ച്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ സംഘടയുടെ ഭാരവാഹികളും, അനുഭാവികളും ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ പരസ്‌പരം ഒരിക്കല്‍കൂടി കണ്ടുമുട്ടുന്നതിനും സ്‌നേഹം പങ്കുവെയ്‌ക്കുന്നതിനും, ഈ കൂട്ടായ്‌മയില്‍ പങ്കുചേരുന്നതിനും, മലയാളികളുടെ കൂട്ടായ്‌മ അമേരിക്കക്കാര്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതിനും പ്രായഭേദമെന്യേ തങ്ങളുടെ കുഞ്ഞുങ്ങളുമായി വന്ന്‌ സഹകരിക്കണമെന്നും ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന സംഘടനയുടെ ചെയര്‍മാനും, ഐ.എ.എം.സി.വൈസിയുടെ പ്രസിഡന്റുംകൂടിയായ തോമസ്‌ കൂവള്ളൂര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്‌: പ്രസിഡന്റ്‌ - തോമസ്‌ കൂവള്ളൂര്‍ (914) 409 5772 ട്രഷറര്‍ - ഏബ്രഹാം കൈപ്പള്ളില്‍ (914) 573 2128 സെക്രട്ടറി- ഇട്ടന്‍ പി. ജോര്‍ജ്‌ (914) 419 2395 ജോ-സെക്രട്ടറി- ആല്‍ഫ്രഡ്‌ തോമസ്‌ (914) 457 5693 ജോ-ട്രഷറര്‍- ജോയി പുളിയനാല്‍ (914) 294 1400 കുറിപ്പ്‌: ജെ.എഫ്‌.എ എന്ന നാഷണല്‍ പ്രസ്ഥാനത്തിന്റെ ഉറവിടം യോങ്കേഴ്‌സ്‌ ആയിരുന്നുവെന്നും, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയിലെ സജീവ പ്രവര്‍ത്തകരായിരുന്നു ആ പ്രസ്ഥാനത്തിന്‌ ജന്മം നല്‍കിയത്‌ എന്നുമുള്ള കാര്യംകൂടി ഇവിടെ പ്രത്യേകം സ്‌മരിക്കുന്നു. വാര്‍ത്ത അയയ്‌ക്കുന്നത്‌: തോമസ്‌ കൂവള്ളൂര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.