You are Here : Home / USA News

സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, September 04, 2013 11:00 hrs UTC

ഡാലസ്: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ നിയമനിര്‍മാണ സഭകളിലെ ജനപ്രതിനിധികളുടെ അംഗത്വം നഷ്ടമാകുമെന്ന വിധി പുനഃപരിശോധിക്കാനാവില്ലെന്ന സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു.കേന്ദ്രസര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി കോടതി തള്ളിയതിലൂടെ മാറ്റാനാവുമെന്നുല്‌ള വിശ്വാസം ജനങ്ങളില്‍ ഉണ്ടായതായി തോമസ് പ്രസ്താവിച്ചു. ശിക്ഷയ്ക്ക് മേലുള്ള അപ്പീലില്‍ തീര്‍പ്പാകുന്നതുവരെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അംഗത്വം നിലനിര്‍ത്തുന്നതിന് അവസരമൊരുക്കുന്ന 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പാണ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയത്. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ഏതെങ്കിലും കോടതി രണ്ടു കൊല്ലത്തില്‍ കുടുതല്‍ ശിക്ഷിച്ചാല്‍ ഇത്തരക്കാരുടെ അംഗത്വം റദ്ദാക്കും. ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പാണ് ജസ്റ്റിസ് എ.കെ പട്‌നായിക്ക്, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കിയത്. എന്നാല്‍ ശിക്ഷയ്‌ക്കെതിരെ നിലവില്‍ അപ്പീല്‍ നല്‍കിക്കഴിഞ്ഞ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിധി ബാധകമായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട് . ഇപ്പോഴുള്ള 30 ശതമാനം ജനപ്രതിനിധികളും ക്രിമിലല്‍ കേസുകളില്‍ പ്രതികളാണ്. അതില്‍ത്തന്നെ 14 ശതമാനം പേര്‍ക്കെതിരെയുള്ളത് രാഷ്ട്രീയഭാവി അനിശ്ചിത്വത്തിലാകും. ആകെ 543 എം പിമാരില്‍ 162 പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളുണ്ട്. രാജ്യസഭയിലെ 232 അംഗങ്ങളില്‍ 40 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. കേരളത്തിലെ 48 ശതമാനം ജനപ്രതിനിധികള്‍ക്കെതിരെയും ക്രമിനല്‍ കേസുകളുണ്ട്. ഇതില്‍ ഒമ്പത് ശതമാനം പേര്‍ക്കെതിരെ ഗുരുതരമായ കുറ്റമാണുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.