You are Here : Home / USA News

ഐ.എന്‍.ഒ.സി ചിക്കാഗോ ഡിവോണ്‍ അവന്യുവില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ നിറസാന്നിധ്യമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 19, 2013 03:01 hrs UTC

ചിക്കാഗോ: സ്വതന്ത്ര ഇന്ത്യയുടെ അറുപത്തിയേഴാമത്‌ ജന്മദിനം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചിക്കാഗോ വിപുലമായ പരിപാടികളോടെ ആചരിച്ചു. അക്രമരഹിത- സത്യാഗ്രഹ സമരമാര്‍ഗ്ഗങ്ങളിലൂടെ സഹന സമരം നടത്തി സൂര്യന്‍ അസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യ ശക്തിയില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത ആ സുന്ദരദിനത്തിന്റെ ഓര്‍മ്മയില്‍ ചിക്കാഗോയിലെ പ്രശസ്‌തമായ ഡിവോണ്‍ അവന്യൂവില്‍ നിന്ന്‌ ജനസാഗരങ്ങള്‍ ഒഴുകിയെത്തി. ഓഗസ്റ്റ്‌ 17-ന്‌ രാവിലെ 11.30-ന്‌ എഫ്‌.ഐ.എയുടെ ആഭിമുഖ്യത്തില്‍ നടന്ന വര്‍ണ്ണശബളവും പ്രൗഢഗംഭീരവുമായ സ്വാതന്ത്ര്യദിന പരേഡില്‍ ഐ.എന്‍.ഒ.സി (ഐ) ചിക്കാഗോ ചാപ്‌റ്ററിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കേരളീയ വേഷവിധാനങ്ങണിഞ്ഞ്‌ സ്‌ത്രീകളും കുട്ടികളും ചര്‍ക്കയില്‍ നിന്ന്‌ നൂല്‍ നൂല്‍ക്കുന്ന ഗാന്ധിയും, ത്രിവര്‍ണ്ണ പതാകയാല്‍ അലംകൃതമായ ഫ്‌ളോട്ടിന്‌ ചാരുതയേകി. ഐ.എന്‍.ഒ.സി (ഐ) ചിക്കാഗോയുടെ ബാനറിന്‌ പിന്നില്‍ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്തിന്റെ നേതൃത്വത്തില്‍ ചാപ്‌റ്റര്‍ ഭാരവാഹികളും നൂറുകണക്കിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും, മോട്ടോര്‍ ബൈക്ക്‌ വാഹനവ്യൂഹവും ഇന്ത്യന്‍ ദേശീയ പതാകയുമേന്തി ഭാരതാംബയ്‌ക്ക്‌ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ അണിനിരന്നു.

 

കേരളത്തിന്റെ തനതായ കേളികൊട്ടുണര്‍ത്തിയ ചെണ്ടമേളം അമേരിക്കന്‍ ജനതയും നന്നായി ആസ്വദിച്ചു. തുടര്‍ന്ന്‌ പഞ്ചാബി റെസ്റ്റോറന്റില്‍ നടന്ന ഐ.എന്‍.ഒ.സി (ഐ) ഭാരവാഹികളുടെ മീറ്റിംഗില്‍ പൗരധര്‍മ്മബോധം ഉദ്‌ഘോഷിക്കുന്നതിനും അത്‌ യുവതലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുന്നതിലും ഒപ്പം മത-വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ ഒറ്റക്കെട്ടായി നേരിടുന്നതിനും ഇതുപോലുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ദേശസ്‌നേഹം വര്‍ധിപ്പിക്കുവാന്‍ നമുക്ക്‌ ശക്തി നല്‍കുമെന്ന്‌ യോഗം വിലയിരുത്തി. ഐ.എന്‍.ഒ.സി (ഐ) ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ടോമി അംബേനാട്ട്‌, ജനറല്‍ സെക്രട്ടറി സിനു പാലയ്‌ക്കത്തടം, വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍, ട്രഷറര്‍ ഡൊമിനിക്‌ തെക്കേത്തല, മുന്‍ പ്രസിഡന്റ്‌ പോള്‍ പറമ്പി, മറ്റ്‌ ഭാരവാഹികളായ സന്തോഷ്‌ നായര്‍, ജോണ്‍സണ്‍ മാളിയേക്കല്‍, ചാക്കോ ചിറ്റലക്കാട്ട്‌, ജോണ്‍ ഇലക്കാട്ട്‌, കുഞ്ഞുമോന്‍ ആടുകാടന്‍ (ലവ്‌ലി ജ്യൂവലറി), ജോസ്‌ വടക്കുംചേരി, അലക്‌സ്‌ പുതുവീട്ടില്‍, തോമസ്‌ ഇലവുനാല്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. യു.ഡി.എഫ്‌ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, ജോയിച്ചന്‍ പുതുക്കുളം, ജോണ്‍ ഏബ്രഹാം തുടങ്ങി നിരവധി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും സ്വാതന്ത്ര്യ സ്‌മൃതി സംഗമ പരേഡില്‍ പങ്കെടുത്തു. സിനു പാലയ്‌ക്കത്തടം (ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.