You are Here : Home / USA News

മാര്‍ക്ക്‌ സെമിനാര്‍ ഓഗസ്റ്റ്‌ 24-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 16, 2013 02:10 hrs UTC

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ (മാര്‍ക്ക്‌) ഈവര്‍ഷത്തെ രണ്ടാമത്തെ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ ഔഗസ്റ്റ്‌ 24-ന്‌ ശനിയാഴ്‌ച നടത്തുന്നതാണെന്ന്‌ സെക്രട്ടറി റെജിമോന്‍ ജേക്കബ്‌ അറിയിച്ചു. എല്‍ക്‌ ഗ്രോവ്‌ വില്ലേജിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച്‌ രാവിലെ 8 മണി മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 മണി വരെയായിരിക്കും സെമിനാര്‍. ഒക്‌ടോബറില്‍ റെസ്‌പിരേറ്ററി ലൈസന്‍സ്‌ പുതുക്കുന്നതിന്‌ ആവശ്യമായ 6 കണ്ടിന്യൂയിംഗ്‌ എഡ്യൂക്കേഷന്‍ ക്രെഡിറ്റുകള്‍ ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. (വിലാസം: Hollyday Inn, 1000 Busse Road, ELK Grove Village, IL 60007 ). മാര്‍ക്ക്‌ പ്രസിഡന്റ്‌ ടോം കാലായില്‍, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ സനീഷ്‌ ജോര്‍ജ്‌, സൂസന്‍ ഗബ്രിയേല്‍ എന്നിവര്‍ സെമിനാറിന്‌ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.marcillinois.org എന്ന വെബ്‌സൈറ്റിലൂടെ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ്‌ 25 ഡോളര്‍ ആണ്‌. മാര്‍ക്ക്‌ അംഗങ്ങള്‍ക്ക്‌ രജിസ്‌ട്രേഷന്‍ സൗജന്യമാണ്‌. മാര്‍ക്ക്‌ പി.ആര്‍.ഒ റോയി ചേലമലയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.