You are Here : Home / USA News

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കമ്മിറ്റിയായി

Text Size  

Story Dated: Thursday, February 12, 2015 01:26 hrs UTC






 

    
ന്യുയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി.

ജൂലൈ 15 ബുധന്‍ മുതല്‍ 18 ശനി വരെ അപ് സ്റ്റേറ്റ് ന്യുയോര്‍ക്കിലുളള എലന്‍വില്‍ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടിലാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ്. ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവാസ് നേതൃത്വം നല്‍കും. ഓറഞ്ച് ബര്‍ഗ് സിത്താര്‍ പാലസ്  ബാങ്ക്വറ്റ് ഹാളില്‍ കൂടിയ ആലോചനാ യോഗത്തില്‍ കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. വി. തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറര്‍ തോമസ് ജോര്‍ജ്, സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി മാനേജര്‍ ഫിലിപ്പോസ് ഫിലിപ്പ്, ഭദ്രാസന കൌണ്‍സില്‍  അംഗം ഷാജി വര്‍ഗീസ്, ഘോഷയാത്രാ കണ്‍വീനര്‍ സജി എം. പോത്തന്‍, എബി കുറിയാക്കോസ്(ബോസ്റ്റണ്‍) സ്വാന്‍ തോമസ്( വാഷിംഗ്ടണ്‍) വര്‍ഗീസ് ഐസക്ക്, രാജന്‍ പടിയറ(ഫിലഡല്‍ഫിയ) തുടങ്ങിയവര്‍ സംബന്ധിച്ചു.

സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുളള ശക്തമായ ഒരു ടീം സുവനീര്‍ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഫറന്‍സ് നേതൃത്വം  സംതൃപ്തി രേഖപ്പെടുത്തി. ആനി ലിബു(സ്റ്റാറ്റന്‍ ഐലണ്ട്), ജോര്‍ജ് വര്‍ഗീസ് (ബോസ്റ്റണ്‍) അനില്‍ ഏബ്രഹാം (വെസ്റ്റ് ചെസ്റ്റര്‍), കുര്യാക്കോസ് തര്യന്‍(യോങ്കേഴ്സ്) തുടങ്ങിയവരും സുവനീര്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

ചീഫ് എഡിറ്റര്‍ ആയി ലിന്‍സി തോട്ടം പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ പേരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സുവനീര്‍ ആശംസകളും പരസ്യങ്ങളും നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ താഴെപ്പറയുന്നവരുമായിബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫാ. വിജയ് തോമസ് : 732 766 3121
ഡോ. ജോളി തോമസ് : 908 499 3524
തോമസ് ജോര്‍ജ് : 516 375 7671
ഫിലിപ്പോസ് ഫിലിപ്പ് : 845 642 2060

വാര്‍ത്ത. ഫിലിപ്പോസ്  ഫിലിപ്പ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.