You are Here : Home / USA News

ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‌ പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 10, 2015 12:14 hrs UTC

ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (LIMCA) വാര്‍ഷിക പൊതുയോഗം ബ്രെന്റ്‌ വുഡ്‌ പബ്ലിക്‌ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു. പ്രസിഡന്റ്‌ റെജി മര്‍ക്കോസ്‌ അധ്യക്ഷതവഹിച്ച യോഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിക്കുകയും, ആ സംരംഭങ്ങളൊക്കെയും വിജയത്തിലെക്കുവാന്‍ തന്നോട്‌ സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. സെക്രട്ടറി ബോബന്‍ തോട്ടം അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ്‌ കളപ്പുര അവതരിപ്പിച്ച വരവു ചെലവു കണക്കുകളും യോഗം പാസാക്കി.

 

തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ തോമസ്‌ (പ്രസിഡന്റ്‌), ലാലി കളപ്പുരയ്‌ക്കല്‍ (വൈസ്‌ പ്രസിഡന്റ്‌), സനീഷ്‌ തറയ്‌ക്കല്‍ (സെക്രട്ടറി), ദിലീപ്‌ നായര്‍ (ജോയിന്റ്‌ സെക്രട്ടറി), തോമസ്‌ കിരിയാന്തന്‍ (ട്രഷറര്‍), സിറിയക്‌ ജോര്‍ജ്‌ (ജോയിന്റ്‌ ട്രഷറര്‍) എന്നിവരെ 2015 -16 വര്‍ഷത്തെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കുടാതെ റിജു ഉലഹന്നാന്‍, ബോബി ഗ്രിഗറി, ജെയ്‌ബി അഗസ്റ്റിന്‍, ജോസ്‌ ജോണ്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, മാത്യു തോയലില്‍, ബോബന്‍ തോട്ടം, ജയചന്ദ്രന്‍, മലയില്‍ മാര്‍ക്കോസ്‌ എന്നിവര്‍ അടങ്ങുന്ന യുവജന പ്രധാന്യമുള്ള കമ്മിറ്റിയേയും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യന്‍ തോമസ്‌ തന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. രജി മര്‍ക്കോസ്‌ പുതിയ ഭാരവാഹികള്‍ക്ക്‌ ഭാവുകങ്ങളും, ബോബന്‍ തോട്ടം എല്ലാവരുടേയും പൂര്‍ണ്ണ സഹകരണത്തിന്‌ നന്ദിയും അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.