You are Here : Home / USA News

തങ്കമ്മ ജോസഫ് നിര്യാതയായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, February 09, 2015 01:18 hrs UTC


ഡാലസ്. റിട്ട.ഹൈസ്കൂള്‍ ടീച്ചര്‍ തങ്കമ്മ ജോസഫ് (61) ഫെബ്രുവരി 8 ഞായറഴ്ച 3 മണിക്ക് നിര്യാതയായി. മാരാമണ്‍ പ്രാരംഭ യോഗത്തില്‍ സംബന്ധിക്കവെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സി.എം.ജോസഫിന്റെ ഭാര്യയാണ് പരേത.

ശവസംസ്കാരം ഫെബ്രുവരി 12 വ്യാഴാഴ്ച 11:30 നു ആനിക്കാട് സെന്റ് തോമസ് മാര്ത്തോമ പള്ളിയില്‍  നടത്തും. മക്കള്‍:ഷെര്‍ലി, ഷാജി (ഇരുവരും ദുബായിലാണ്).പരേത ചെങ്ങരൂര്‍ നെടുംപള്ളില്‍ കുടുംബാംഗം ആണ്.

സഹോദരങ്ങള്‍: എന്‍.വി തോമസ്,എന്‍.വി എബ്രഹം, എന്നിവര്‍ ഡാലസില്‍ സ്ഥിര താമസവും, എന്‍.വി ജേക്കബ് എന്‍.വി വര്‍ഗീസ് എന്‍.വി ചെറിയാന്‍ എന്‍.വി സാമുവേല്‍ എന്നിവര്‍ മല്ലപ്പള്ളി നിവസികളുമാണ്.

പരേതയുടെ സഹോദരനായ തങ്കച്ചന്‍ എന്ന് വിളിക്കുന്ന എന്‍.വി എബ്രഹാം ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗവും, ഡാലസിലെ ഒരു സാമൂഹിക പ്രവര്‍ത്തകനാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്‍.വി എബ്രഹാം 972 697 8535 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.