You are Here : Home / USA News

മാജിക്കിലെ ഓസ്കര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിന്‍െറ പൊന്‍തിളക്കവുമായി സജു അച്ചന്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, February 07, 2015 10:25 hrs UTC


ഹൂസ്റ്റണ്‍ . മാജിക് രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന പരമോന്നത പുരസ്ക്കാരമായ മെര്‍ലിന്‍ അവാര്‍ഡില്‍ മുത്തമിട്ട് ഒരു മലയാളി വൈദികന്‍.

ലോകത്തിലെ ഏറ്റവും വലിയ മാജിക് സംഘടനയായ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി നല്‍കി വരുന്ന മെര്‍ലിന്‍ അവാര്‍ഡിന്‍െറ '2015 മെര്‍ലിന്‍ അവാര്‍ഡിന് ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവക വികാരിയും 'മാജിക് അച്ചന്‍ എന്ന പേരില്‍ കേരളത്തിലും അമേരിക്കയിലും ശ്രദ്ധേയനായി മാറിക്കഴിഞ്ഞു. റവ. സജു മാത്യു അര്‍ഹനായി.  ബെസ്റ്റ് ഗോസ്പല്‍ മജീഷ്യന്‍ വിഭാഗത്തിലാണ് അച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഈ അവാര്‍ഡിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈദികന്‍ അര്‍ഹനാകുന്നത്.

37,000 മജീഷ്യന്മാര്‍ അംഗങ്ങളായുളള ഈ ആഗോള സംഘടന നല്‍കി വരുന്ന മെര്‍ലിന്‍ അവാര്‍ഡിന് 1968 നു ശേഷം 4 ഇന്ത്യക്കാര്‍ മാത്രമാണ് അര്‍രായിട്ടുളളത് എന്നത് ശ്രദ്ധേയമാണ്. പ്രശസ്ത മാന്ത്രികരായ പി.സി.സര്‍ക്കാര്‍, മലയാളികളായ ഗോപിനാഥ്, മുതുകാട്, മജീഷ്യന്‍ സാമ്രാജ് എന്നീ അതിപ്രഗത്ഭരുടെ പട്ടികയിലാണ് സജു അച്ചനും ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി  ചെയര്‍മാനും, സിഇഒയുമായ ടോണി ഹസ്സിനി, ഹൂസ്റ്റണില്‍ നേരിട്ട് വന്ന് സജു അച്ചന് പുരസ്ക്കാരം സമര്‍പ്പിക്കുന്നതാണ്. പുരസ്ക്കാരദാന സമ്മേളനം മാര്‍ച്ച് 21 ന് ശനിയാഴ്ച 6 മണിക്ക് ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ദൈവ വചന പഠനത്തിനും ആദ്ധ്യാത്മിക ക്ലാസുകള്‍ക്കും നേതത്വം നല്കുമ്പോള്‍ താന്‍ സ്വായത്തമാക്കിയ മാജികിന്‍െറ അനന്ത സാദ്ധ്യതകളെ കൂട്ടുപിടിച്ചുകൊണ്ട്, അച്ചന്‍  അവതരണത്തിന് പുതുമ നല്കുന്നു. ഓരോ പാഠത്തിനും അനുസരിച്ച് മാജിക്കുകള്‍ കണ്ടെത്തി നിശ്ചയിക്കും.  പ്രതീകാത്മകമായിട്ടാണ് അവതരണം.

വിദ്വേഷത്തിന്‍െറ അഗ്നിയില്‍ പൂണ്ട ലോകത്തില്‍ നിന്നും ദൈവ സാന്നിദ്ധ്യം കൊണ്ട് സമാധാനം ലഭിക്കുന്നതിനെ അച്ചന്‍ അവതരിപ്പിക്കുക  ഒഴിഞ്ഞ പാത്രത്തില്‍ കടലാസു കക്ഷണങ്ങള്‍ കത്തിച്ചിട്ടതില്‍ നിന്നും ഉയര്‍ന്നു വരുന്ന വെളളരിപ്രാവിനെ ഉയര്‍ത്തിക്കാട്ടിയാണ്.

ന്യായവിധിയാണ് ശ്രദ്ധേയമായ മറ്റൊരിനം. കഴുത്തില്‍ കുടുക്കിടുന്ന ഉപകരണത്തിലേക്ക് കത്തികയറ്റി മറുവശമെത്തുമ്പോഴേക്കും ആള്‍ക്ക് കുഴപ്പമില്ലെന്ന് കാണിച്ചുകൊണ്ട് അച്ചന്‍ പറയും ദൈവ സാമീപ്യം ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തും.

സെമിനാരിയില്‍ പഠിക്കുന്ന കാലത്തെ വേറിട്ട രീതിയില്‍ അ്ധ്യാപനം നടത്താനുളള ഗവേഷണങ്ങള്‍ നടത്തിയിട്ടുളള റവ. സജു മാത്യു മാജിക് തന്‍െറ അവതരണ മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. പല മജീഷ്യന്മാരുടെ സഹായത്തോടെയും മാജിക് പുസ്കങ്ങളില്‍ നിന്നുമാണ് ഓരോ പാഠങ്ങളും അഭ്യസിച്ചെടുത്തത്. പിന്നീട് സ്വന്തമായി വിദ്യകള്‍ കണ്ടെത്തി തുടങ്ങി.

പത്തനാപുരം ചാച്ചിപുന്ന സ്വദേശിയായ റവ. സജു മാത്യു പഠിച്ചതും വളര്‍ന്നതുമെല്ലാം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ്. അച്ചന്‍െറ സഹധര്‍മ്മിണി ബിന്‍സിയും മക്കളായ ജോയലും ജോയനയും അച്ചന് പൂര്‍ണ പിന്തുണ നല്‍കി വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.