You are Here : Home / USA News

ഐപിസി കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. എം. ജോണ്‍ നിര്യാതനായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, February 06, 2015 12:54 hrs UTC

ഫ്ലോറിഡ . ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. എം. ജോണ്‍ (86) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പത്തനംതിട്ട തിരുവല്ലയില്‍ വച്ചാണ് മരണം. സംസ്kkകാരം പിന്നീട്. ഐപിസി സീനിയര്‍ ജനറല്‍ മിനിസ്റ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കുട്ടിയച്ചന്‍െറ മകള്‍ മറിയാമ്മയാണ് ഭാര്യ. മക്കള്‍ : ജോണ്‍ കാര്‍മേല്‍ (രാജു), പാസ്റ്റര്‍ ജേക്കബ് ജോണ്‍ (സണ്ണി), വത്സമ്മ കോര, സൌമി കുരുവിള. മരുമക്കള്‍ : ലീലാമ്മ, ബേബി, ഡോണ്‍ കുരുവിള(എല്ലാവരും യുഎസ്എ) 1947 ല്‍ സുവിശേഷ വേലക്കിറങ്ങിയ പാസ്റ്റര്‍ കെ. എം. ജോണ്‍ കോട്ടയം തോട്ടയ്ക്കാട്, ആലപ്പുഴ, പരുമല, പുതുപ്പളളി, കറുകച്ചാല്‍ സഭകളില്‍ പ്രവര്‍ത്തിച്ചശേഷം 1958 മുതല്‍ 78 വരെ മലബാറില്‍ ഐപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പിന്നീട് ചെങ്ങന്നൂര്‍ കല്ലിശേരിയിലും വളഞ്ഞവട്ടം സഭയിലും ശുശ്രൂഷകനായി. 1990 ല്‍ ചെങ്ങന്നൂര്‍ സെന്റര്‍ ശുശ്രൂഷകനായി ചുമതലയേറ്റു. ഐപിസി മിഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, പീസ് ആന്‍ഡ് ജസ്റ്റിസ് ചെയര്‍മാന്‍, ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.