You are Here : Home / USA News

ആഗോള മലയാളികളുടെ സഹകരണം ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ എങ്ങനെ മെച്ചപ്പെടുത്താം

Text Size  

Story Dated: Thursday, February 05, 2015 02:21 hrs UTC

ജെയിംസ്‌ മുക്കാടന്‍

 

* ആഗോള മലയാളികളുടെ സജീവ സഹകരണം ശരിയായ ദിശയില്‍ ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ നമുക്ക്‌ എങ്ങനെ മെച്ചപ്പെടുത്താം

* നമ്മുടെ യുവ തലമുറയ്‌ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിദേശത്തു നിന്നുള്ള ഫണ്ടുകളെ ബുദ്ധിപൂര്‍വം ശരിയായ ദിശയില്‍ നിക്ഷേപിക്കുക.

* ആഗോള മേഖലയിലുള്ള നമ്മുടെ ആളുകളുമായി ആലോചിച്ച്‌ രാജ്യാന്തര നിലവാരത്തിലുള്ള വ്യവസായ സൗകര്യങ്ങള്‍ ആരംഭിക്കുക

* നിക്ഷേപങ്ങള്‍ക്ക്‌ സംരക്ഷണമൊരുക്കുകയും രാജ്യാന്തര നിലവാരത്തിലുള്ള ഉല്‍പന്നങ്ങളുടെ ആഗോള കയറ്റുമതിക്ക്‌ അനുമതി നല്‍കുകയും ചെയ്യുക

. * ആഗോള തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള നമ്മുടെ മനുഷ്യ വിഭവ ശേഷി ശരിയാം വിധം ഉപയോഗപ്പെടുത്തുക.

* ആഗോള രംഗത്തുള്ള നമ്മുടെ ആളുകളുമായി കൂടിയാലോചിച്ച്‌ വ്യോമയാനം/ഹാര്‍ഡ്‌വെയര്‍&സോഫ്‌റ്റ്‌വെയര്‍/ വാഹന നിര്‍മാണം/ മരുന്നു നിര്‍മ്മാണം/ ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ നിര്‍മാണം തുടങ്ങിയ മെഗാ പദ്ധതികള്‍ ആരംഭിക്കുക.

* വിദ്യാഭ്യാസം/ടൂറിസം/റോഡ്‌ഗതാഗതം/വെള്ളം/മലിന ജല ഒഴുക്ക്‌/ആരോഗ്യ പരിപാലന മേഖല/ റെസ്‌റ്റോറന്റുകളും ഹോട്ടലുകളും തുടങ്ങിയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക

* നിലവാരമുള്ള പ്രവര്‍ത്തന സംവിധാനങ്ങളിലും നിലവിലുള്ള ആധുനിക രീതികളിലുമുള്ള എന്തു സംരംഭങ്ങളും ആരംഭിക്കുന്നതിനായി മലയാളി ബുദ്ധികേന്ദ്രങ്ങളടങ്ങുന്ന ആഗോള കണ്‍സള്‍ട്ടന്റുകളെ ഉപയോഗപ്പെടുത്തുക

* സര്‍ക്കാര്‍ ഗ്യാരന്റിയോടെ ആഗോള ഫണ്ടുകള്‍ വക തിരിക്കുക. നമ്മുടെ സ്ഥലങ്ങളില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

* ആഗോള തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ഫണ്ടുകളുടെ ഒഴുക്ക്‌ കുറച്ചേക്കാനിടയുണ്ടെന്ന കാര്യം ഓര്‍മ്മിക്കുക ഇത്‌ ശരിയായ ദിശയില്‍ ചിന്തിക്കാനുള്ള സമയമാണ്‌. ഇന്ത്യാക്കാര്‍ക്കു വിദേശജോലിസാധ്യത പൊതുവേ കുറഞ്ഞുവരുമ്പോഴും വിദേശങ്ങളില്‍ തൊഴില്‍തേടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നതായാണു കണക്ക്‌. ഗള്‍ഫ്‌ രാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്‌കരണം ഊര്‍ജിതമാക്കിയതോടെ നിരവധി തൊഴിലവസരങ്ങള്‍ നമുക്കു നഷ്‌ടമായി. ഇറാക്ക്‌, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര അരക്ഷിതാവസ്ഥയും തൊഴില്‍ സാധ്യതയില്‍ ഇടിവുണ്‌ടാക്കി.

അതേസമയം, യൂറോപ്പിലേക്കും അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും പഠനത്തിനും തുടര്‍ന്നു ജോലിക്കുമായി പോകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്‌ടായിട്ടുണ്‌ട്‌. ഐടി പോലുള്ള തൊഴില്‍ മേഖലകളിലാണ്‌ അവിടെ സാധ്യത കൂടുതല്‍. ചൈനയിലേക്കും പഴയ സോവ്യറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലേക്കും കുറഞ്ഞ തോതിലെങ്കിലും ഇന്ത്യന്‍ യുവാക്കള്‍ ചേക്കേറുന്നുണ്‌ട്‌. നമ്മുടെ രാജ്യത്തിനുള്ളില്‍ തൊഴില്‍ ലഭ്യതയും വരുമാനവും വര്‍ധിപ്പിക്കാനുള്ള നയപരിപാടികള്‍ പലതും പ്രഖ്യാപിക്കപ്പെടുന്നുണെ്‌ടങ്കിലും അതൊക്കെ ഫലപ്രാപ്‌തിയിലെത്താന്‍ ഇനിയും ബഹുദൂരം താണേ്‌ടണ്‌ടതുണ്‌ട്‌. പ്രവാസികളുടെ പണം എത്തുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്‌ ഇന്ത്യ. 1.4 കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണെ്‌ടന്നാണു കണക്ക്‌. ഈ വര്‍ഷം പ്രവാസികളെല്ലാംകൂടി 7100 കോടി ഡോളര്‍(4,26,000 കോടി രൂപ) ഇന്ത്യയിലെത്തിക്കുമെന്നു ലോകബാങ്ക്‌ പറയുന്നു.

 

ഇതില്‍ മുന്തിയ പങ്ക്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നുതന്നെ. അയല്‍ രാജ്യങ്ങളായ ചൈന 6400 കോടി ഡോളറും പാക്കിസ്ഥാന്‍ 1700 കോടി ഡോളറും പ്രവാസികളിലൂടെ തങ്ങളുടെ രാജ്യത്തെത്തിക്കുമെന്നും ലോകബാങ്ക്‌ കണക്കുകൂട്ടുന്നു.? പ്രവാസികള്‍ കേരളത്തിലേക്കയയ്‌ക്കുന്ന പണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 46.3 ശതമാനം വര്‍ധന ഉണ്‌ടാകുമെന്നാണു തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിലെ(സിഡിഎസ്‌) സാമ്പത്തിക വിദഗ്‌ധര്‍ നടത്തിയ പഠനം കാണിക്കുന്നത്‌. 2013-14 സാമ്പത്തിക വര്‍ഷം 72,680 കോടി രൂപയാണു പ്രവാസികള്‍ കേരളത്തിലെത്തിച്ചത്‌. 2003ല്‍ 18,465 കോടി രൂപയായിരുന്നു കേരളത്തിലെത്തിയ പ്രവാസിപ്പണം. പിന്നീട്‌ ഓരോ വര്‍ഷവും ഈ തുക ക്രമമായി വര്‍ധിച്ചുവന്നു. വിനിമയനിരക്കിലെ വ്യതിയാനവും വരുമാന വര്‍ധനയ്‌ക്കു കാരണമാണ്‌. പ്രവാസികള്‍ കേരളത്തിലേക്കയയ്‌ക്കുന്ന പണത്തിന്റെ അമ്പതു ശതമാനവും വീടു വയ്‌ക്കാനോ സ്ഥലം വാങ്ങാനോ ഉപയോഗിക്കുന്നുവെന്നതാണ്‌ സിഡിഎസിന്റെ പഠനത്തിലെ കൗതുകകരമായ മറ്റൊരു കണെ്‌ടത്തല്‍.?

 

പ്രവാസിപ്പണം വേണ്‌ടത്ര ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ലെന്നു പലരും ചൂണ്‌ടിക്കാട്ടാറുണ്‌ട്‌. എന്നാല്‍ ഇതിന്‌ എന്തു പരിഹാരമാണു നിര്‍ദേശിക്കാനുള്ളത്‌ എന്നതിന്‌ ഉത്തരമില്ല. ഭക്ഷ്യവസ്‌തുക്കള്‍ക്കുപോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം കാര്‍ഷിക മേഖലയില്‍ വലിയ പുരോഗതിയൊന്നും അടുത്തകാലത്ത്‌ ഉണ്‌ടാക്കുമെന്നു പ്രതീക്ഷിക്കുകവയ്യ. വ്യാവസായിക രംഗത്തു സംസ്ഥാനം ഏറെ പിന്നിലാണ്‌. മേക്ക്‌ ഇന്‍ ഇന്ത്യ മുദ്രാവാക്യവുമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത്‌ പുതിയൊരു ആഭ്യന്തര ഉത്‌പാദന ഉണര്‍വിനുള്ള ആഹ്വാനം നടത്തുന്നുണെ്‌ടങ്കിലും കേരളത്തിലൊരു വ്യാവസായിക വിപ്ലവം ഉടനേ പ്രതീക്ഷിക്കേണ്‌ടതില്ല.? കേരളത്തില്‍ ഉണ്‌ടായിരുന്ന ചില വ്യവസായ യൂണിറ്റുകള്‍പോലും അന്യസംസ്ഥാനങ്ങളിലേക്കു പറിച്ചുമാറ്റപ്പെട്ടുകൊണ്‌ടിരിക്കുകയാണ്‌. സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷത്തെയാണ്‌ ഇക്കാര്യത്തില്‍ എക്കാലവും പഴിച്ചിരുന്നത്‌. നോക്കുകൂലി പോലുള്ള അസംബന്ധങ്ങളും ട്രേഡ്‌ യൂണിയന്‍ മുഷ്‌ക്കുമൊക്കെ കേരളത്തിന്റെ വ്യാവസായിക വികസനത്തിനു തടസം സൃഷ്‌ടിച്ചു.

 

 

നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ അധികാരത്തിലേറുമ്പോള്‍ ഇടതു വലതു ഭേദമില്ലാതെ എല്ലാസര്‍ക്കാരും പ്രഖ്യാപിക്കുമെങ്കിലും അധികാരത്തിനു പുറത്തുനില്‍ക്കുന്നവര്‍ ഏതു വികസന പദ്ധതിക്കും ഇടങ്കോലിടുന്നതാണു സാധാരണയായി കാണാറുള്ളത്‌. വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്‌. കേരളത്തില്‍ മുതല്‍മുടക്കി തിരിച്ചടികള്‍ നേരിടേണ്‌ടിവന്നവര്‍ വിരളമല്ലല്ലോ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മലയാളി പ്രവാസികളുടെ എണ്ണം ഒരു ലക്ഷത്തോളം വര്‍ധിച്ചെങ്കിലും വര്‍ധനയുടെ തോതു കുറഞ്ഞുവരുകയാണ്‌. വിദ്യാസമ്പന്നരുടെ എണ്ണം വര്‍ധിക്കുകയും കേരളത്തില്‍ തൊഴിലവസരം സൃഷ്‌ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദേശത്തേക്കുള്ള മലയാളി കുടിയേറ്റം ഇനിയും നല്ല തോതില്‍ തുടരാന്‍തന്നെയാണു സാധ്യത.

 

 

പൊതുമേഖലാ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിന്റെ വര്‍ധന എടുത്തുപറയേണ്‌ടതാണ്‌. കേരളത്തില്‍ എസ്‌ബിടിയില്‍ത്തന്നെ എന്‍ആര്‍ഐ നിക്ഷേപം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 21,899.39 കോടി രൂപയായിരുന്നു. മറ്റു പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലും കാര്യമായ എന്‍ആര്‍ഐ നിക്ഷേപമുണ്‌ട്‌.? വിദേശ മലയാളികളില്‍ 86 ശതമാനംപേര്‍ ഗള്‍ഫ്‌ രാജ്യങ്ങളിലാണു പണിയെടുക്കുന്നത്‌. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ മൂന്നിലൊന്നിലേറേ വിദേശ മലയാളികളുടെ സംഭാവനയായിരിക്കേ ഈ വരുമാനം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള വഴികള്‍ തേടേണ്‌ടതുണ്‌ട്‌. ഖജനാവു കാലിയാകുന്നതിനെക്കുറിച്ചു വൃഥാ അധരവ്യായാമം നടത്തുന്നതിനുപകരം, മലയാളികള്‍ അന്യദേശങ്ങളില്‍പോയി കഷ്‌ടപ്പെട്ടുണ്‌ടാക്കുന്ന പണം കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചയ്‌ക്ക്‌ എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച്‌ എല്ലാവരും ഒന്നിച്ചു ചിന്തിക്കുന്നതു നന്നായിരിക്കും. അവരുടെ അധ്വാനഫലം അവര്‍ക്കും സംസ്ഥാനത്തിനും പ്രയോജനപ്രദമാക്കാനുള്ള ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞാല്‍ വ്യാവസായിക-കാര്‍ഷിക മേഖലകളില്‍ വലിയ മുന്നേറ്റം അസാധ്യമല്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.