ലോസ് ആഞ്ചലസ്. ലോസ് ആഞ്ചലസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലുക്കേമിയ ആന്‍ഡ് ലിംഫോമ പ്രോഗ്രാം ഡയറക്ടറായി ഇന്ത്യന്‍ വംശജ ഡോ. ദീപാ ബോജ്വാനിയെ നിയമിച്ചു. ഫെബ്രുവരി 15ന് ദീപ ചുമതലയേല്‍ക്കും. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ കെക്ക് സ്കൂള്‍ ഓഫ് മെഡിസിനില്‍ ഹെമറ്റോളജി ഓങ്കോളജി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായിരുന്നു. സെന്റ് ജൂഡ് റിസേര്‍ച്ച് ആശുപത്രിയില്‍ അസിസ്റ്റന്റ് മെമ്പറായും ദീപ പ്രവര്‍ത്തിച്ചിരുന്നു. മുംബൈ സെന്റ് സേവ്യര്‍ കോളജില്‍ നിന്നും ബിരുദവും ബാംഗൂര്‍ രാമയ്യ മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും പാസായതിനുശേഷം മണിപ്പാല്‍ മെഡിക്കല്‍ കോളജിലാണ് റസിഡന്‍സി പൂര്‍ത്തിയാക്കിയത് ലുക്കീമിയയെ കുറിച്ച് നടത്തിയ ഗവേഷണത്തിന് 2004ല്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ളിനിക്കല്‍ ഓണ്കോളജ് മെറിറ്റ് അവാര്‍ഡും ദീപയ്ക്ക് ലഭിച്ചിരുന്നു.
Comments