You are Here : Home / USA News

മീസ്സല്‍സിനെതിരെ സി.ഡി.സി.യുടെ ജാഗ്രതാ നിര്‍ദ്ദേശം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 02, 2015 02:38 hrs UTC

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മീസെല്‍സ് രോഗം മാരകമായി വ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്ന് സെട്രന്റ്‌ഴ്‌സ് ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സിഡിസി) ഡയറക്ടര്‍ ടോംഫ്രിഡന്‍ ഇന്ന് ഞായറാഴ്ച(ഫെബ്രുവരി 1) മുന്നറിയിപ്പു നല്‍കി. മീസെല്‍സ്സ് രോഗ ലക്ഷണം വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. പതിനാലു സംസ്ഥാനങ്ങളിലായി 102 കേസ്സുകള്‍ ഇതിനകം ഔദ്യോഗീകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, കൂടുതല്‍ പേര്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യുവാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനുള്ള തീവ്രയത്‌നങ്ങള്‍ ആരംഭിച്ചുവെന്നും, രോഗബാധിതരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ടോം അറിയിച്ചു. മീസെല്‍സ് തടയുന്നതിനുള്ള കുത്തിവെയ്പ്പുകള്‍ സ്വീകരിക്കുക എന്നതു മാത്രമാണ് രോഗം വ്യാപകമാകാതിരിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബ്ബന്ധമായും പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മീസ്സെല്‍സ് രോഗം അപ്രത്യക്ഷമായി എന്ന് ചിന്തിക്കുന്നതു ശരിയല്ലെന്നും, രോഗത്തിന്റെ ശക്തമായ സാന്നിധ്യം ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.