You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ്‌ കൗണ്ടി (MARC)യുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Text Size  

Story Dated: Friday, January 30, 2015 06:30 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക് : ജനുവരി 16 വെള്ളിയാഴ്ച്ച വൈകിട്ട് ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ വച്ച് നടന്ന ചടങ്ങില്‍ മാര്‍ക്കിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രസിഡന്റ് സണ്ണി കല്ലൂപ്പാറ ആമുഖ പ്രഭാഷണം നടത്തി. അദ്ദേഹത്തിനും ടീമിനും കഴിഞ്ഞ രണ്ടു വര്‍ഷമായി നല്‍കി വന്ന സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ടും പുതിയ ഭാരവാഹികള്‍ക്ക് സര്‍വ്വവിധ ഭാവുകങ്ങളും ആശംസിച്ചുകൊണ്ടും എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് പുതിയ പ്രസിഡന്റ് ഗോപിനാഥ് കുറുപ്പിന് ഔദ്യോഗിക രേഖകള്‍ കൈമാറി. അതുപോലെ സെക്രട്ടറി സിബി ജോസഫ് പുതിയ സെക്രട്ടറി എല്‍സി ജൂബിനും, ട്രഷറര്‍ സന്തോഷ്‌ മണലില്‍ പുതിയ ട്രഷറര്‍ റീത്താ മണലിനും ആധികാരിക രേഖകള്‍ കൈമാറി.

 

 

പരിചയസമ്പന്നരായ ആളുകളുടെ ഒരു നല്ല ടീം തന്നെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയതില്‍ നിയുക്ത പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് സന്തുഷ്ടി രേഖപ്പെടുത്തി. മാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടും, "eye for the blind" പ്രോഗ്രാമിനും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ക്കും എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. വോളിബോള്‍, ബാറ്റ്മിന്റന്‍ ടീമുകളുടെ പരിശീലനം സൌത്ത് ക്ളാര്‍ക്സ് ടൌണ്‍ ഹൈസ്‌കൂളിലും, സ്റ്റോണി പോയിന്റ്‌ എലിമെന്ററി സ്‌കൂളിലുമായി ഭംഗിയായി നടന്നുവരുന്നത് കൂടാതെ ബാസ്കറ്റ് ബോള്‍ ടീമിന്റെ പ്രവര്‍ത്തനം കൂടി ഉടനെ ആരംഭിക്കുവാന്‍ നടപടികള്‍ എടുക്കുമെന്നും, മദ്ധ്യവയസ്കരായ ആളുകള്‍ക്ക് വേണ്ടി റിക്രിയേഷന്‍ സെന്റര്‍ തുടങ്ങുവാന്‍ നടപടി എടുക്കുമെന്നും നിയുക്ത പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് അറിയിച്ചു. വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തികൊണ്ട് കലാ സാങ്കേതിക രംഗങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനം തുടരുക, യൂത്ത് ഫോറത്തിന്റെ കായികമത്സര പ്രവര്‍ത്തനത്തോടനുബന്ധിച്ച് തുടര്‍ന്നുവരുന്ന വടം വലി മത്സരങ്ങള്‍ കൂടാതെ കൂടുതല്‍ ഇന്‍ഡോര്‍ ഗെയിംസ് കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

അടുത്ത 2 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികള്‍ വിജയിപ്പിക്കുന്നതിന് എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയായിരിക്കും വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം തദവസരത്തില്‍ അറിയിച്ചു. പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് - ഗോപി നാഥ് കുറുപ്പ്, വൈസ് പ്രസിഡന്റ് - സിജി ജോസഫ്, സെക്രട്ടറി - എല്‍സി ജുബ്, ജോയിന്റ് സെക്രട്ടറി - ജിജോ ആന്റണി, ട്രഷറര്‍ - റീത്താ മണലില്‍, ജോയിന്റ് ട്രഷറര്‍ - വിന്‍സന്റ് ജോണ്‍. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍: തോമസ്‌ അലക്സ്, ജോസ് അക്കക്കാട്ട്, എം.എ. മാത്യു, സണ്ണി പൗലോസ്‌, സ്റ്റീഫന്‍ തേവര്‍കാട്ട്, സാജന്‍ ഐ.തോമസ്സ്, മാത്യു വര്‍ഗീസ്‌, നെവിന്‍ മാത്യു, സന്തോഷ്‌ വര്‍ഗീസ്‌, ജോസഫ് ചാക്കോ, ഡാനിയേല്‍ വര്‍ഗീസ്‌. അഡ്വൈസറി ബോര്‍ഡ്: മാത്യു എം മാണി, സിജി ജോര്‍ജ്, ജേക്കബ്‌ ചൂരവടി, ജി.കെ. നായര്‍, ജൂബ് ഡാനിയേല്‍. യൂത്ത് റെപ്രസെന്ററ്റീവ് : ജയ്‌നാഥ് കുറുപ്പ്, റ്റീന തെര്‍മാടം, ആല്‍ബര്‍ട്ട് പറമ്പില്‍, ജാസ്മിന്‍ സണ്ണി, ജോര്‍ഡന്‍ സണ്ണി. വുമണ്‍സ് ഫോറം : ഓമന ജി. കുറുപ്പ്, റേച്ചല്‍ സണ്ണി, ലിന്‍സി ജോസഫ്. ഓഡിറ്റര്‍: ജോസ് മാത്തുണ്ണി. എക്സ് ഒഫിഷ്യോ: സണ്ണി കല്ലൂപ്പാറ, സന്തോഷ്‌ മണലില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.