ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ജനുവരി 18-ന് ഞായറാഴ്ച വി: കുര്‍ബ്ബാനാനന്തരം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പുതുതായി മലയാളം ക്ലാസ്സില്‍ ചേര്‍ന്ന കുഞ്ഞുങ്ങളാണ് വിദ്യാരംഭം കുറിച്ചത്. ആദ്യമായിട്ടാണ് ഇങ്ങിനെയൊരു കാര്യം പള്ളിയില്‍ ചെയ്യുന്നതെന്നും നമ്മുടെ പാരമ്പര്യം അനുസരിച്ച് സ്കൂളില്‍ പോകുന്നതുനു മുമ്പ് പള്ളിയില്‍ വച്ച് അദ്യാക്ഷരം കുറിക്കുന്നത് അനുഗ്രഹമായിരിക്കും എന്നും അച്ചന് ഓര്‍മ്മിപ്പിച്ചു. ഇതിനായി മുന്‍കൈയെടുത്ത മലയാളം ക്ലാസ്സ് പ്രിന്‍സിപ്പല്‍ ശ്രിമതി. ഡെല്‍സി മാത്യുവിനെ പ്രത്യേകം അഭിനന്ദിക്കുകയും നമ്മുടെ മാതൃഭാഷയെ നമ്മുടെ മക്കളെ പഠിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും അവരിലേക്ക് പകര്ന്നുകൊടുക്കുകയുമാണെനും ഇതില്‍ ഭാഗഭാക്കായ കുഞ്ഞുങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹവുമുണ്ടാകട്ടെ എന്നും കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അച്ചന് സൂചിപ്പിച്ചു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്
Comments